Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിലക്കയറ്റത്തിനെതിരെ സിപിഐ എം രംഗത്ത്

വിലക്കയറ്റത്തിനെതിരെ സിപിഐ എം രംഗത്ത്

Perambranews 1 week ago

പേരാമ്പ്ര: ഇന്ധനവിലവര്‍ദ്ധവില്‍ പ്രതിഷേധിച്ച്‌ സിപിഐ എം നേതൃത്വത്തില്‍ നാളെ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുന്നു.

പെട്രോളിയം പാചകവാതക ഉല്പന്നങ്ങളുടെ വിലവര്‍ദ്ധനവില്‍ ജനജീവിതം ദുസ്സഹമാക്കുന്ന വിലക്കയറ്റം പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനവ്യാപക പ്രതിഷേധം നടക്കുന്നതിന്റെ ഭാഗമായാണ് നാളെ കാലത്ത് 10 മണിക്ക് പേരാമ്പ്ര ചെമ്പ്ര റോഡില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ പേരാമ്പ്ര എല്‍ഐസി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുന്നത്.

കഴിഞ്ഞ മേയ് 15 മുതല്‍ 25 വരെയുള്ള 11 ദിവസത്തിനിടെ മാത്രം നാല് തവണയാണ് പെട്രോള്‍, ഡീസല്‍ വില കൂട്ടിയത്. ഏഴര രൂപയുടെ വര്‍ധനവാണ് ഈ ദിവസങ്ങളില്‍ മാത്രം ഉണ്ടായിരിക്കുന്നത്.

Content Highlight: CPI(M) takes a stand against price hikes

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Perambranews