Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിവാഹ വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങളും പണവും മോഷണം പോയി

വിവാഹ വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങളും പണവും മോഷണം പോയി

Perambranews 0 months ago

പേരാമ്പ്ര : പേരാമ്പ്രക്കടുത്ത് കോട്ടൂര്‍ മൂലാട് വിവാഹ വീട്ടില്‍ നിന്നും മൂന്നേമുക്കാല്‍ പവനോളം സ്വര്‍ണാഭരണങ്ങളും പണവും മോഷണം പോയി.

കോട്ടൂര്‍ മൂലാട് തലപൊയില്‍ ചില്ലയില്‍ മുരളീധരന്റെയും ഷീബയുടെയും മകള്‍ അനഘയുടെ വിവാഹദിനത്തിലാണ് വധുവിന്റെ ആഭരണങ്ങളും ബന്ധുവായ ശില്പയുടെ താലിയുമാണ് നഷ്ടപ്പെട്ടത്. ഏപ്രില്‍ 26 ഞായറാഴ്ചയായിരുന്നു വിവാഹം. മുറ്റത്തെ മണ്ഡപത്തില്‍ വിവാഹം നടക്കുന്ന സമയത്താണ് മോഷണം നടന്നതെന്ന് കരുതുന്നു. വധുവിനെ അണിയിച്ചൊരുക്കിയ മുറിയിലെ അലമാരയില്‍ സൂക്ഷിച്ച ആഭരണങ്ങളും പണവുമാണ് മോഷണം പോയത്. അനഘയുടെ അര പവന്‍ തൂക്കം വരുന്ന രണ്ട് സ്വര്‍ണ്ണമാലകളും, അര പവന്‍ തൂക്കമുള്ള ഒരു ബ്രെസ്ലറ്റ് ഒരു പവന്‍ വീതമുള്ള രണ്ട് വളകളും ഒരു ജോഡി കമ്മല്‍, ബന്ധുമായ യുവതിയുടെ താലി അടക്കം മൂന്നേമുക്കാല്‍ പവനോളം ആഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. കൂടാതെ 1000 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. വിവാഹം കഴിഞ്ഞ ശേഷം 3 മണിയോടെ ഷീബ അലമാര തുറന്നപ്പോഴാണ് ആഭരണങ്ങളും പണവും നഷ്ടപ്പെട്ടതായി അറിയുന്നത്. ആഭരണങ്ങള്‍ എടുക്കാന്‍ വേണ്ടി അലമാറ തുറന്നപ്പോള്‍ ഉള്ളിലെ ലോക്കര്‍ പൂട്ടിയ നിലയിലായിരുന്നു. താക്കോലും നഷ്ടപ്പെട്ടിരുന്നു. ബലം പ്രയോഗിച്ച്‌ ലോക്കര്‍ തുറന്നപ്പോഴാണ് ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കാണുന്നത്. ഇതേ അലമാരയുടെ മറ്റൊരു അറയില്‍ 60000 രൂപയും നാലര പവനോളം ആഭരണങ്ങളും സൂക്ഷിച്ചിരുന്നെങ്കിലും അത് നഷ്ടപ്പെട്ടില്ല. സംഭവത്തിന് രണ്ട് ദിവസത്തിന് ശേഷം ആഭരണങ്ങളുടെ രണ്ടു പെട്ടികള്‍ ഈ മുറിയോടു ചേര്‍ന്ന ടോയ്‌ലറ്റിലെ ഫ്ളഷ് ടാങ്കില്‍ നിന്നും കിട്ടുകയായിരുന്നു. സംഭവത്തേ തുടര്‍ന്ന് പേരാമ്പ്ര പൊലീസും ഫോറെന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാവിനായുള്ള അന്വേഷണം ആരംഭിച്ചു.

Gold ornaments and money stolen from wedding house

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Perambranews