Sunday, 12 Jul, 9.00 am Positive Headline

പോസിറ്റീവ് സ്റ്റോറീസ്
പ്രതീക്ഷയര്‍പ്പിച്ച്‌ കോവിഡ് ലോകം: 'കൊവാക്സിന്‍' വിജയകരമെന്ന ഭാരത് ബയോടെക്

കോവിഡ് 19നെ പ്രതിരോധിക്കാനായുള്ള ഇന്ത്യയുടെ സ്വന്തം കോവിഡ് വാക്‌സിന്റെ നിര്‍മ്മാണം രാജ്യത്തിന് വന്‍ പ്രതീക്ഷയാണ് നല്‍കിയിരിക്കുന്നത്. 'കൊവാക്സിന്‍' എന്നു പേരിട്ടിരിക്കുന്ന മരുന്നിന്റെ നിര്‍മാണത്തില്‍ നിര്‍ണായക വിജയം നേടിയെന്നാണ് പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്ബനിയായ ഭാരത് ബയോടെക് അവകാശവാദം. ഈ മാസം 13ന് മരുന്നിന്റെ ആദ്യഘട്ട പരീക്ഷണം നടത്തുമെന്നാണ് സൂചന. 1,100ലധികം പേരുടെ ക്ലിനിക്കല്‍ ട്രയല്‍ ആരംഭിക്കുമെന്നാണ് കമ്ബനി അറിയിച്ചിരുന്നത്.

ഒന്നാം ഘട്ടത്തില്‍ 375 പേരെയും രണ്ടാംഘട്ടത്തില്‍ 750 പേരെയുമാണ് പരീക്ഷണങ്ങള്‍ക്ക് വിധേയരാകുക. ജൂലൈ 13ന് ആരംഭിക്കുന്ന പരീക്ഷണം ആഗസ്റ്റ് 15ഓടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. ഐസിഎംആറുമായി സഹകരിച്ചാണ് മരുന്നിന്റെ പരീക്ഷണം നടത്തുന്നത്. ഇതുവരെ നടന്ന പരീക്ഷണങ്ങളില്‍ കോവാക്‌സിന്‍ സുരക്ഷിതവും കാര്യക്ഷമവുമാണെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ ആഴ്ചയാണ് ക്ലിനിക്കല്‍ ട്രയലുകള്‍ നടത്തുന്നതിനായീ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Positive Headline Malayalam
Top