Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്ന വിവിധ നദികളില്‍ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശം

അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്ന വിവിധ നദികളില്‍ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശം

Prabhashakan 1 week ago

തിരുവനന്തപുരം : കനത്ത മഴയെത്തുടർന്ന് അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതോടെ സംസ്ഥാന ജലസേചന വകുപ്പ് വിവിധ നദികളില്‍ ഓറഞ്ച്, മഞ്ഞ അലർട്ടുകള്‍ പ്രഖ്യാപിച്ചു.

ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ഓറഞ്ച് അലർട്ട്

എറണാകുളം: മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷൻ)

കൊല്ലം: കല്ലട (പുനലൂർ സ്റ്റേഷൻ)

കോട്ടയം : മീനച്ചില്‍ (പാല സ്റ്റേഷൻ), മണിമല (മണിമലസ്റ്റേഷൻ)

പത്തനംതിട്ട: പമ്പ (കുരുടമണ്ണില്‍ സ്റ്റേഷൻ), അച്ചൻകോവില്‍ (കല്ലേലി സ്റ്റേഷൻ)

മഞ്ഞ അലർട്ട്

എറണാകുളം: മൂവാറ്റുപുഴ (കക്കടശേരി സ്റ്റേഷൻ)

യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. അധികൃതരുടെ നിർദേശാനുസരണം വെള്ളപ്പൊക്ക സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Prabhashakan