Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അവിടുന്നു നിന്റെ ഹൃദയാഭിലാഷം സാധിച്ചുതരട്ടെ!അവിടുന്നു നിന്റെ ഉദ്യമങ്ങള്‍ സഫലമാക്കട്ടെ! പ്രഭാത പ്രാര്‍ത്ഥന

അവിടുന്നു നിന്റെ ഹൃദയാഭിലാഷം സാധിച്ചുതരട്ടെ!അവിടുന്നു നിന്റെ ഉദ്യമങ്ങള്‍ സഫലമാക്കട്ടെ! പ്രഭാത പ്രാര്‍ത്ഥന

Prabhashakan 3 days ago

രുണാമയനായ ഞങ്ങളുടെ നല്ല ഈശോയേ... അങ്ങയുടെ മഹിമയുള്ള നാമത്തെ ഞങ്ങള്‍ സ്തുതിക്കുന്നു. ഇരുളില്‍ നിന്നും വെളിച്ചത്തിലേക്ക് ഞങ്ങളെ നയിച്ച ഈ പ്രഭാതം അങ്ങയുടെ വലിയ കൃപയാണ്.

ഈശോയേ, ഈ പുതിയ ദിവസത്തിന്റെ ആദ്യനിമിഷങ്ങളില്‍, വചനത്തിന്റെ അധികാരം ഉപയോഗിച്ച്‌ ഞങ്ങള്‍ പ്രാർത്ഥിച്ച്‌ പ്രഖ്യാപിക്കുന്നു. അങ്ങയുടെ വലിയ പദ്ധതികള്‍ ഇന്ന് ഞങ്ങളുടെ ജീവിതത്തില്‍ വെളിപ്പെടട്ടെ. ഞങ്ങളുടെ വഴിയിലെ തടസ്സങ്ങളുടെ കോട്ടകള്‍ അങ്ങയുടെ നാമത്തില്‍ തകർന്നു വീഴട്ടെ.

"അവിടുന്നു നിന്റെ ഹൃദയാഭിലാഷം സാധിച്ചുതരട്ടെ! അവിടുന്നു നിന്റെ ഉദ്യമങ്ങള്‍ സഫലമാക്കട്ടെ!"

ഈ വചനം ഇന്ന് ഞങ്ങളുടെ ജീവിതത്തില്‍ ജീവനും ശക്തിയുമായി മാറട്ടെ. മനുഷ്യർക്ക് അസാധ്യമെന്ന് കരുതിയ പലതും അങ്ങയുടെ കൃപയാല്‍ ഇന്ന് ഞങ്ങള്‍ക്ക് സാധ്യമാകട്ടെ. ഞങ്ങളുടെ ഹൃദയത്തിലെ പ്രാർത്ഥനകള്‍ക്ക് സ്വർഗ്ഗത്തില്‍ നിന്നും മറുപടി ഉണ്ടാവട്ടെ.

ഇന്ന് ഞങ്ങള്‍ ചെയ്യുന്ന എല്ലാ ഉദ്യമങ്ങളിലും അങ്ങയുടെ കയ്യൊപ്പ് ഉണ്ടാകട്ടെ. പരാജയത്തിന്റെ സ്ഥാനത്ത് വലിയ വിജയവും, നിരാശയുടെ സ്ഥാനത്ത് ദൈവീക സമാധാനവും ഞങ്ങള്‍ക്ക് നല്‍കണമേ. ഞങ്ങളെ തളർത്തുന്ന ചിന്തകളെയും സാഹചര്യങ്ങളെയും അതിജീവിക്കാനുള്ള ജ്ഞാനവും ആത്മധൈര്യവും പരിശുദ്ധാത്മാവ് ഞങ്ങള്‍ക്ക് നല്‍കട്ടെ.

ഈശോയേ, അങ്ങയുടെ അനുഗ്രഹവും സംരക്ഷണവും ഇന്ന് ഞങ്ങളുടെ മേലും ഞങ്ങളുടെ കുടുംബത്തിന്മേലും വന്നു നിറയട്ടെ... കുരിശിലെ യാഗവേദിയില്‍ സന്നിഹിതയായ ദൈവമാതാവേ... ഞങ്ങളുടെ ജീവിതബലി പൂർത്തിയാക്കുവാൻ സഹായിക്കണമേ...

ആമേൻ

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Prabhashakan