Dailyhunt
അയിഷാ പോറ്റിയെ അസഭ്യം വിളിച്ചെന്ന പരാതി; കൊട്ടാരക്കരയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസ്

അയിഷാ പോറ്റിയെ അസഭ്യം വിളിച്ചെന്ന പരാതി; കൊട്ടാരക്കരയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസ്

Prabhashakan 1 week ago

കൊല്ലം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാർഥി അയിഷാ പോറ്റിയെ അസഭ്യം വിളിച്ചെന്ന പരാതിയില്‍ രണ്ട് സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.

കുഴിമതിക്കാട് സ്വദേശി പ്രസാദ്, ചൂരപ്പൊയ്ക സ്വദേശി സതീഷ് എന്നിവർക്കെതിരെയാണ് കേസടുത്തത്.വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് എഴുകോണ്‍ പൊലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചത് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

അതിനിടെ, പേരാമ്പ്രയിലെ അനൗണ്‍സ്മെന്റ് വിവാദത്തില്‍ എല്‍ഡിഎഫ് സ്ഥാനാർഥി ടി.പി രാമകൃഷ്ണൻ തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി. യുഡിഎഫ് ആരോപണം നിഷേധിച്ചു കൊണ്ടാണ് കമ്മീഷന് വിശദീകരണം നല്‍കിയത്. തെരഞ്ഞെടുപ്പിന് ശേഷം പരാതിയും വിശദീകരണവും പരിശോധിക്കുമെന്ന് വരണാധികാരി അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Prabhashakan