Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ദൈവവചനം ഹൃദയപൂര്‍വം പഠിക്കണം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്

ദൈവവചനം ഹൃദയപൂര്‍വം പഠിക്കണം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്

Prabhashakan 3 weeks ago

പാലാ: ദൈവവചനം വിശാലമായ കടലാണെന്നും വചനം ഹൃദയത്തില്‍ ഉണ്ടാകണമെന്നും പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപത കുടുംബ കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ നടത്തിയ രൂപത പ്ലാറ്റിനം ജൂബിലി മെമ്മോറിയല്‍ ബൈബിള്‍ വചന പഠന പരമ്പര 'ജീവമന്ന' സീസണ്‍ ഒന്ന് സമാപന സമ്മേളനത്തില്‍ സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം.

ദൈവവചനം ഹൃദയപൂർവം പഠിക്കണം. കാണാതെ പഠിക്കുന്ന തിരുവചനങ്ങള്‍ പാറയില്‍ കൊത്തിവച്ചിരിക്കുന്നതുപോലെയാണ്. അത് മാഞ്ഞുപോകില്ല. വചന പഠനം നിരന്തരമായ മതബോധനമാണ്. ഒരു ജനതയുടെ നിലവിളിക്ക് ദൈവം കൊടുത്ത ഉത്തരമാണ് 'മന്ന' എന്നും മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.

സീസണ്‍ ഒന്നിൻ്റെ ഇടവക, ഫൊറോന, രൂപതാതല മത്സര വിജയികളെ പങ്കെടുപ്പിച്ച്‌ നടത്തിയ സംഗമത്തില്‍ മാർ ജോസഫ് കല്ലറങ്ങാട്ട് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ചടങ്ങില്‍ 'ജീവമന്ന' സീസണ്‍ രണ്ടിന്റെ പ്രഖ്യാപനവും നടത്തി. സങ്കീർത്തനം 119 മുഴുവനും കാണാതെ പഠിച്ചെഴുതിയ 65 കുട്ടികളെയും കാഷ് അവാർഡ് നല്‍കി ആദരിച്ചു. അനേകം ആളുകള്‍ സമ്മാനങ്ങള്‍ നേടി. 1500ഓളം സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി രൂപതകളിലും വചന പഠന പരമ്പര നടക്കുന്നുണ്ട്.

കുടുംബ കൂട്ടായ്മ്‌മ രൂപത പ്രസിഡൻ്റ് സെബാസ്റ്റ്യൻ പയ്യാനിമണ്ഡപത്തില്‍ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. ജോസഫ് അരിമറ്റത്ത്, അസി. ഡയറക്‌ടർ ഫാ. പോള്‍ കുന്നംപുറത്ത്, ജീവമന്ന പ്രോഗ്രാം ചെയർമാൻ സണ്ണി തോമസ് ഇടിമണ്ണിക്കല്‍, ഡോ. റൂബിള്‍ രാജ്, സിനിമ നടൻ സിജോയ് വർഗീസ്, ബാബു ഇടമണ്ണിക്കല്‍ എന്നിവർ പ്രസംഗിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Prabhashakan