Dailyhunt
എഫ്സിആര്‍എ പ്രതിഷേധം: സഭകളുടെ ആശങ്ക പരിഹരിക്കാന്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഇന്ന് കേരളത്തില്‍

എഫ്സിആര്‍എ പ്രതിഷേധം: സഭകളുടെ ആശങ്ക പരിഹരിക്കാന്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഇന്ന് കേരളത്തില്‍

Prabhashakan 0 months ago

ഫ്സിആര്‍എ (വിദേശ സംഭാവന നിയന്ത്രണ ചട്ടം) ഭേദഗതി ബില്ലിനെതിരെ ക്രൈസ്തവ സഭകള്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തില്‍, കേന്ദ്ര ന്യൂനപക്ഷ ക്ഷേമകാര്യ മന്ത്രി കിരണ്‍ റിജിജു ഇന്ന് കേരളത്തിലെത്തും.

വൈകിട്ട് ഏഴ് മണിക്ക് തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലില്‍ നടക്കുന്ന പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും. ബില്ലുമായി ബന്ധപ്പെട്ട ആശങ്കകള്‍ കേന്ദ്രമന്ത്രിയെ നേരിട്ട് അറിയിക്കാന്‍ ഈ കൂടിക്കാഴ്ചയില്‍ അവസരമുണ്ടാകും.

നാല് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, എഫ്സിആര്‍എ വിഷയത്തിലെ പ്രതിഷേധം രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ ഈ അടിയന്തര ഇടപെടല്‍.

ക്രൈസ്തവ പുരോഹിതര്‍ ഉന്നയിക്കുന്ന ആശങ്കകള്‍ പരിഹരിച്ച ശേഷം മാത്രമേ ബില്‍ പാസാക്കുകയുള്ളൂവെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

കെസിബിസി = ഉള്‍പ്പെടെയുള്ള സഭാനേതൃത്വങ്ങള്‍ ഭേദഗതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു.

അതേസമയം, ഇന്ന് ദുഃഖവെള്ളിയായതിനാല്‍ ക്രൈസ്തവ പുരോഹിതര്‍ ഈ കൂടിക്കാഴ്ചയില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്.

സഭാനേതൃത്വത്തെ വിശ്വാസത്തിലെടുത്ത് പ്രതിഷേധം തണുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ ഈ നീക്കം നടത്തുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Prabhashakan