Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇന്ത്യയിലെ അടുക്കളകള്‍ കീഴടക്കി ആ 10 വിഭവങ്ങള്‍; വിപണിയില്‍ വന്‍ തരംഗമായി 'ഹെല്‍ത്തി സ്നാക്കിങ്'

ഇന്ത്യയിലെ അടുക്കളകള്‍ കീഴടക്കി ആ 10 വിഭവങ്ങള്‍; വിപണിയില്‍ വന്‍ തരംഗമായി 'ഹെല്‍ത്തി സ്നാക്കിങ്'

Prabhashakan 1 week ago

ന്ത്യന്‍ അടുക്കളകളിലെ ലഘുഭക്ഷണ ശീലങ്ങളില്‍ നിശബ്ദവും എന്നാല്‍ വിപ്ലവാത്മകവുമായ വലിയൊരു മാറ്റം സംഭവിക്കുന്നു.

പതിറ്റാണ്ടുകളായി നമ്മുടെ ചായമേശകളില്‍ ഭരിച്ചിരുന്ന ചിപ്സ്, ബിസ്‌കറ്റ്, ചോക്ലേറ്റ് തുടങ്ങിയവയ്ക്ക് പകരം പോഷകസമൃദ്ധമായ പുതിയ വിഭവങ്ങള്‍ ഇടംപിടിക്കുകയാണ്. 6,000-ത്തിലധികം ആളുകള്‍ പങ്കെടുത്ത 2026-ലെ 'ഹെല്‍ത്തി സ്നാക്കിങ് സര്‍വേ' പ്രകാരം, ലഘുഭക്ഷണം തിരഞ്ഞെടുക്കുമ്പോള്‍ 86 ശതമാനം ആളുകളും പ്രോട്ടിനാണ് പ്രധാന മാനദണ്ഡമാക്കുന്നത്.

പായ്ക്കറ്റിന് പിന്നിലെ ചേരുവകള്‍ വ്യക്തമായി പരിശോധിച്ച ശേഷമാണ് 62% ആളുകളും ഇന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത്. മുന്‍പ് ഫിറ്റ്നസ് കേന്ദ്രങ്ങളിലും പ്രീമിയം സ്റ്റോറുകളിലും മാത്രം കണ്ടിരുന്ന പല ഭക്ഷണങ്ങളും ഇന്ന് സാധാരണക്കാരുടെ അടുക്കളയിലെ വിപ്ലവമായി മാറിയതിന് പിന്നിലെ പ്രധാന കാരണവും ഇതാണ്.

ഇന്ന് അടുക്കളകളില്‍ തരംഗമാകുന്ന 10 സൂപ്പര്‍ ഫുഡുകള്‍

ചിപ്സിന് പകരം മഖാന: കുറഞ്ഞ കലോറിയും ഉയര്‍ന്ന പ്രോട്ടീനും നാരുകളും അടങ്ങിയ മഖാന ചിപ്സിന് മികച്ച ബദലാവുന്നു. 100 ഗ്രാം മഖാനയില്‍ 9.7 ഗ്രാം പ്രോട്ടീനും 14.5 ഗ്രാം നാരുകളുമുണ്ട്.

സാധാരണ തൈരിന് പകരം ഗ്രീക്ക് യോഗര്‍ട്ട്: 'വേ' അരിച്ചെടുത്ത് ഉണ്ടാക്കുന്ന കട്ടിയുള്ള ഗ്രീക്ക് യോഗര്‍ട്ടില്‍ പഞ്ചസാര കുറവും സാധാരണ തൈരിന്റെ ഇരട്ടി പ്രോട്ടീനുമുണ്ട്.

മാവ് വിഭവങ്ങള്‍ക്ക് പകരം ചെറുധാന്യങ്ങള്‍: റാഗി, ചോളാദി ധാന്യങ്ങള്‍ ദോശ മിക്‌സുകളിലും ക്രാക്കറുകളിലും നിറഞ്ഞ് ദഹനത്തിനും കൊളസ്‌ട്രോള്‍ നിയന്ത്രണത്തിനും സഹായിക്കുന്നു.

മധുര ധാന്യങ്ങള്‍ക്ക് പകരം ഓട്സ്: ബീറ്റാ ഗ്ലൂക്കനും ആന്റിഓക്‌സിഡന്റുകളും നിറഞ്ഞ ഓട്‌സ് ഹൃദയാരോഗ്യവും ശരീരഭാരവും സംരക്ഷിക്കുന്ന പ്രധാന ബ്രേക്ക്ഫാസ്റ്റായി മാറി.

ബിസ്‌കറ്റിന് പകരം നട്‌സും വിത്തുകളും: വൈകുന്നേരങ്ങളില്‍ ക്രീം ബിസ്‌കറ്റുകള്‍ ഒഴിവാക്കി ബദാം, വാല്‍നട്ട്, മത്തങ്ങ-സൂര്യകാന്തി വിത്തുകള്‍ കഴിക്കുന്ന സംസ്‌കാരം വ്യാപിക്കുന്നു.

ചോക്ലേറ്റ് സ്‌പ്രെഡുകള്‍ക്ക് പകരം നട്ട് ബട്ടറുകള്‍: പഞ്ചസാര നിറഞ്ഞ സ്‌പ്രെഡുകള്‍ക്ക് പകരം പീനട്ട്, ആല്‍മണ്ട് ബട്ടറുകള്‍ പ്രഭാതഭക്ഷണ മേശ കൈയടക്കി.

വെളുത്ത അരിക്ക് പകരം ക്വിനോവ: ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും ഉയര്‍ന്ന ഫൈബറും പ്രോട്ടീനുമുള്ള ക്വിനോവ സലാഡുകളിലും മീല്‍ ബൗളുകളിലും ജനപ്രിയമാകുന്നു.

സോഫ്റ്റ് ഡ്രിങ്കുകള്‍ക്ക് പകരം പ്രോബയോട്ടിക് പാനീയങ്ങള്‍: കുടലിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ആളുകള്‍ ഫിസി ഡ്രിങ്കുകള്‍ ഉപേക്ഷിച്ച്‌ പ്രോബയോട്ടിക് പാനീയങ്ങളിലേക്ക് മാറുന്നു.

ചോക്ലേറ്റ് ബാറുകള്‍ക്ക് പകരം പ്രോട്ടീന്‍ ബാറുകള്‍: ഓഫിസുകളിലും യാത്രകളിലും ഇന്‍സ്റ്റന്റ് എനര്‍ജിക്കായി ആളുകള്‍ പ്രോട്ടീന്‍ ബാറുകളെ ആശ്രയിക്കുന്നു.

പ്രഭാതഭക്ഷണമായി ഗ്രാനോള: സമയം ലാഭിക്കാനും പോഷകം ഉറപ്പാക്കാനും തൈരിനും പഴങ്ങള്‍ക്കുമൊപ്പം ഗ്രാനോള കഴിക്കുന്നത് പുതിയ തരംഗമായി.

ഭക്ഷണ ചിന്താഗതിയിലെ മാറ്റം

ഇന്ന് ജനങ്ങള്‍ വെറുതെ വയറുനിറയ്ക്കാനല്ല ലഘുഭക്ഷണം കഴിക്കുന്നത്. കഴിക്കുന്ന ഓരോ ഭക്ഷണത്തിലും കുടിക്കുന്ന പാനീയത്തിലും വ്യക്തമായ ആരോഗ്യപരമായ ലക്ഷ്യങ്ങള്‍ ഉറപ്പാക്കാനാണ് ഇന്നത്തെ തലമുറ ആഗ്രഹിക്കുന്നത്. പരമ്പരാഗത ചേരുവകള്‍ തന്നെയാണ് ഇന്നും വിപണി ഭരിക്കുന്നത്, പക്ഷേ അവ പുതിയ കാലത്തിന്റെ ആരോഗ്യ സങ്കല്‍പ്പങ്ങള്‍ക്ക് അനുയോജ്യമായി രൂപംമാറി എന്ന് മാത്രം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Prabhashakan