Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കെഎല്‍സിഎപ്രവര്‍ത്തന മേഖലവിപുലീകരിക്കണം

കെഎല്‍സിഎപ്രവര്‍ത്തന മേഖലവിപുലീകരിക്കണം

Prabhashakan 11 hrs ago

കുട്ടിക്കാനം: കേരളത്തിലെ സാമൂഹിക വിഷയങ്ങളില്‍ ഇടപെടുന്ന പൊതുസംഘടനയായി അംഗീകരിക്കപ്പെട്ട കെഎല്‍സിഎയുടെ പ്രവര്‍ത്തനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കണമെന്ന് ബിഷപ് ഡോ.

ജസ്റ്റിന്‍ മഠത്തിപ്പറമ്പില്‍. കുട്ടിക്കാനം തേജസ് ആനിമേഷന്‍ സെന്ററില്‍ നടന്ന കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സംസ്ഥാന നേതൃപഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഏറ്റുമാനൂര്‍ എംഎല്‍എ നാട്ടകം സുരേഷ് മുഖ്യാതിഥിയായിരുന്നു. സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് അധ്യക്ഷത വഹിച്ചു.

ഫെറോന വികാരി ഫാ. ജോസ് കാടന്‍തുരുത്ത്, ഫാ. മനോജ് ബീട്, കെഎല്‍സിഎ സംസ്ഥാന വൈസ് പ്രസിഡന്റ് എബി കുന്നേപ്പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

കെസിബിസി അല്മായ കമ്മീഷന്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസിയെ യോഗത്തില്‍ ആദരിച്ചു. രണ്ടുദി വസങ്ങളിലായി നടന്ന പരിശീലന പരിപാടിയില്‍ കേരളത്തിലെ 12 ലത്തീന്‍ രൂപതകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ പങ്കെടുത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Prabhashakan