തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു.
140 മണ്ഡലങ്ങളിലായി നടക്കുന്ന വിധിനിർണ്ണയത്തില്‍ രാവിലെ ഏഴു മണിക്ക് പോളിംഗ് ആരംഭിച്ചത് മുതല്‍ ബൂത്തുകളില്‍ വോട്ടർമാരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
ഭരണത്തുടർച്ച ലക്ഷ്യമിടുന്ന എല്‍.ഡി.എഫും, അധികാരം തിരിച്ചുപിടിക്കാൻ ഉറച്ച യു.ഡി.എഫും, കരുത്തുറ്റ സാന്നിധ്യമാകാൻ എൻ.ഡി.എയും നേർക്കുനേർ പോരാടുന്ന ഈ തെരഞ്ഞെടുപ്പ് ഫലം മെയ് 4-നായിരിക്കും പുറത്തുവരിക.
വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ (EVM) തകരാറിലായത് പോളിംഗിനെ ബാധിച്ചു. ചില ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രം പണിമുടക്കിയതിനെ തുടർന്ന് അരമണിക്കൂറിലധികം വോട്ടെടുപ്പ് തടസ്സപ്പെട്ടു.

