Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കേരളത്തില്‍ സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കിലെത്തി. ഗ്രാമിന് 160 രൂപയുടെ വര്‍ധനവ്

കേരളത്തില്‍ സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കിലെത്തി. ഗ്രാമിന് 160 രൂപയുടെ വര്‍ധനവ്

Prabhashakan 1 week ago

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കിലെത്തി. ഗ്രാമിന് 160 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,360 രൂപയായാണ് ഉയര്‍ന്നത്.

പവന്റെ വില 1,280 രൂപയായാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,06,880 രൂപയായാണ് ഉയര്‍ന്നത്. രാജ്യാന്തര വിപണിയിലും സ്വര്‍ണവില ഉയര്‍ന്നിട്ടുണ്ട്.

തുടര്‍ച്ചയായ മൂന്നാം സെഷനിലും സ്വര്‍ണം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സ്പോട്ട് ഗോള്‍ഡ് 1.3 ശതമാനം ഉയര്‍ന്ന് 4,127.04 ഡോളറായി. ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 0.8 ശതമാനം ഉയര്‍ന്ന് 4,184.40 ഡോളറിലെത്തി. എണ്ണവില കുറഞ്ഞത് രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡോയിലിന്റെ 80 ഡോളറിന് താഴെയെത്തി. 78.71 ഡോളറിലാണ് ബ്രെന്റ് ക്രൂഡിന്റെ വ്യാപാരം പുരോഗമിക്കുന്നത്.

ഡബ്യുടിഐ ക്രൂഡിന്റെ വിലയും കുറയുകയാണ്. 1.03 ശതമാനത്തിന്റെ കുറവാണ് ഡബ്യുടിഐ ക്രൂഡിന്റെ വിലയില്‍ ഉണ്ടാവുന്നത്. 74.99 ഡോളറായാണ് വില കുറഞ്ഞത്.

ഇറാന്‍-യുഎസ് സംഘര്‍ഷത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയാണ് എണ്ണവില കുറയുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന്. വരും ദിവസങ്ങളിലും യുദ്ധവിരാമത്തെ കുറിച്ച്‌ പോസിറ്റീവായ വാര്‍ത്തകള്‍ വരികയാണെങ്കില്‍ എണ്ണവില വീണ്ടും കുറഞ്ഞേക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Prabhashakan