Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ലെയോ പാപ്പ ആശുപത്രിയില്‍ കഴിയുമ്പോള്‍ വത്തിക്കാന്റെ ചുമതല ആര്‍ക്കാണ്?

ലെയോ പാപ്പ ആശുപത്രിയില്‍ കഴിയുമ്പോള്‍ വത്തിക്കാന്റെ ചുമതല ആര്‍ക്കാണ്?

Prabhashakan 1 week ago

ലെയോ പതിനാലാമന്‍ മാര്‍പാപ്പ ശസ്ത്രക്രിയയ്ക്ക് വിധേയനായതോടെ, വത്തിക്കാന്റെ ഭരണം കൃത്യമായി നിര്‍വഹിക്കുന്നത് ആരാണ്, മാര്‍പാപ്പ ആശുപത്രിയിലാകുകയോ, തന്റെ ദൈനംദിന ചുമതലകള്‍ നിര്‍വഹിക്കാന്‍ സാധിക്കാതെ വരികയോ ചെയ്താല്‍ എന്താണ് സംഭവിക്കുക തുടങ്ങിയ ചോദ്യങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്.

ശ്വാസകോശത്തിലെ അഡിനോകാര്‍സിനോമ കാരണം വലത് ശ്വാസകോശത്തിന്റെ താഴത്തെ ലോബ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്കായി ലെയോ പതിനാലാമന്‍ മാര്‍പാപ്പയെ ഒക്ടോബര്‍ 13 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തന്മൂലം, ഒക്ടോബര്‍ 20 വരെയുള്ള പാപ്പയുടെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കിയതായി വത്തിക്കാന്‍ അറിയിച്ചു.

പാപ്പയുടെ ആശുപത്രിവാസത്തിന്റെ സമയത്ത് വത്തിക്കാന്റെ ഭരണം കൃത്യമായി നിര്‍വഹിക്കുന്നത് ആരാണ്? മാര്‍പാപ്പ ആശുപത്രിയിലാകുകയോ, ദൈനംദിന ചുമതലകള്‍ നിര്‍വഹിക്കാന്‍ സാധിക്കാതെ വരികയോ ചെയ്താല്‍ എന്താണ് സംഭവിക്കുക?

അമേരിക്കയിലെ കാത്തലിക് യൂണിവേഴ്‌സിറ്റിയുടെ ബുഷ് സ്‌കൂള്‍ ഓഫ് ബിസിനസിലെ അസോസിയേറ്റ് പ്രൊഫസറും മുന്‍ വത്തിക്കാന്‍ സ്വിസ് ഗാര്‍ഡുമായ ആന്‍ഡ്രിയാസ് വിഡ്മറും പറയുന്നത്, മാര്‍പാപ്പയ്ക്ക് അസുഖമാണെങ്കില്‍പോലും വത്തിക്കാന്റെ ഭരണപരമായ ഭൂരിഭാഗം കാര്യങ്ങളും തടസ്സമില്ലാതെ തുടരുമെന്നാണ്.

ലെയോ പതിനാലാമന്‍ മാര്‍പാപ്പ ഒരാഴ്ച മാത്രമേ ആശുപത്രിയില്‍ കഴിയേണ്ടിവരൂ എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും, ചില സന്ദര്‍ഭങ്ങളില്‍ ഗുരുതരമായ ആരോഗ്യപ്രതിസന്ധികള്‍ ഉണ്ടായാല്‍ രാജിവയ്‌ക്കേണ്ടി വന്നേക്കാവുന്ന സാഹചര്യങ്ങളെക്കുറിച്ച്‌ മാര്‍പാപ്പമാര്‍ പരാമര്‍ശിച്ചിട്ടുണ്ട്.

1965 ല്‍ വിശുദ്ധ പോള്‍ ആറാമന്‍ മാര്‍പാപ്പ കര്‍ദിനാള്‍മാരുടെ സംഘത്തിന്റെ ഡീന് അയച്ച കത്തില്‍, തന്റെ ഭരണകാലത്ത് തനിക്ക് പ്രവര്‍ത്തനം നടത്താന്‍ കഴിയാത്തവിധം അക്ഷമത സംഭവിച്ചാല്‍ താന്‍ രാജിവച്ചതായി കണക്കാക്കണമെന്ന് വ്യക്തമാക്കിയിരുന്നു (എന്നാല്‍, പോള്‍ ആറാമന്‍ മാര്‍പാപ്പ 13 വര്‍ഷം കൂടി ജീവിച്ചിരിക്കുകയും പദവിയിലിരിക്കെ തന്നെ അന്തരിക്കുകയും ചെയ്തു).

അതേസമയം, ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് വത്തിക്കാന്‍ ഒക്ടോബര്‍ 13 ന് അറിയിച്ചു. മാര്‍പാപ്പയുടെ മരണം സ്ഥിരീകരിക്കുന്നതും ഇടക്കാല ഭരണത്തിന്റെ കര്‍ത്തവ്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതും കാമര്‍ലെംഗോയുടെ ചുമതലകളില്‍ ഉള്‍പ്പെടുന്നു.

കാമര്‍ലെംഗോ എന്നാല്‍ കത്തോലിക്കാ സഭയില്‍ മാര്‍പാപ്പയുടെ മരണശേഷമോ, രാജിവച്ച ശേഷമോ പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്നതു വരെയുള്ള ഇടക്കാലത്ത് വത്തിക്കാന്റെ താല്‍ക്കാലിക ഭരണം നടത്തുന്ന മുതിര്‍ന്ന കര്‍ദിനാള്‍ ആണ്. കര്‍ദിനാള്‍ കെവിന്‍ ഫാരല്‍ ആണ് നിലവില്‍ ഈ ചുമതല വഹിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Prabhashakan