Dailyhunt
ലോകസമാധാനത്തിനായി ഏപ്രില്‍ 11 ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പ്രത്യേക ജാഗരണ പ്രാര്‍ഥന: പ്രഖ്യാപനം നടത്തി ലെയോ പാപ്പ

ലോകസമാധാനത്തിനായി ഏപ്രില്‍ 11 ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പ്രത്യേക ജാഗരണ പ്രാര്‍ഥന: പ്രഖ്യാപനം നടത്തി ലെയോ പാപ്പ

Prabhashakan 5 days ago

പ്രില്‍ 11 ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ലോകസമാധാനത്തിനായി പ്രത്യേക ജാഗരണ പ്രാർഥന നടത്തുമെന്ന് ലെയോ പതിനാലാമൻ പാപ്പ പ്രഖ്യാപിച്ചു.

ഈസ്റ്റർ ദിനത്തില്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാല്‍ക്കണിയില്‍ നിന്ന് നല്‍കിയ പരമ്പരാഗതമായ 'ഉർബി എത്ത് ഓർബി' സന്ദേശത്തിനിടെയാണ് മാർപാപ്പ ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.

ആയുധങ്ങള്‍ക്കും രാഷ്ട്രീയനീക്കങ്ങള്‍ക്കുമപ്പുറം പ്രാർഥനയുടെ ശക്തിയില്‍ വിശ്വസിക്കാൻ മാർപാപ്പ ലോകത്തോട് ആഹ്വാനം ചെയ്തു. "യുദ്ധം സൃഷ്ടിക്കുന്ന മുറിവുകളുണക്കാൻ ദൈവകാരുണ്യത്തിനു മാത്രമേ സാധിക്കൂ. സമാധാനത്തിനായി ദാഹിക്കുന്ന ലോകമെമ്പാടുമുള്ള ജനങ്ങള്‍ ഈ പ്രാർഥനയില്‍ പങ്കുചേരണം" - പാപ്പ അഭ്യർഥിച്ചു.

ഏപ്രില്‍ 11 ശനിയാഴ്ച വൈകുന്നേരം വത്തിക്കാനില്‍ നടക്കുന്ന ഈ ശുശ്രൂഷയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും സഭാനേതാക്കളും പങ്കെടുക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Prabhashakan