Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
"നാം സ്നേഹിക്കുന്ന കാര്യങ്ങളാണ് നാളത്തെ നമ്മെ രൂപപ്പെടുത്തുന്നത്" ഇന്നത്തെ ചിന്താവിഷയം

"നാം സ്നേഹിക്കുന്ന കാര്യങ്ങളാണ് നാളത്തെ നമ്മെ രൂപപ്പെടുത്തുന്നത്" ഇന്നത്തെ ചിന്താവിഷയം

Prabhashakan 2 weeks ago

രാള്‍ ഭാവിയില്‍ എന്തായി തീരണമെന്ന് നിർണയിക്കുന്നത്, അയാളുടെ ഉള്ളിലുള്ള ഉല്‍ക്കടമായ ആഗ്രഹങ്ങളും സ്വപ്നങ്ങളുമാണ് എന്ന് അറിയാമല്ലോ.

നമ്മുടെ ഇഷ്ടങ്ങളെ താലോലിച്ചു സ്വപ്നങ്ങള്‍ കണ്ട് പ്രവർത്തിക്കുമ്പോള്‍ അത് നമ്മുടെ കൈവശം എത്തിച്ചേരും.

അല്ലെങ്കില്‍ അതിലേക്ക് നമ്മളെ എത്തിക്കും എന്ന് എത്രയോ ആളുകളുടെ അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. വിത്തുഗുണം പത്തുഗുണം എന്ന് കേട്ടിട്ടില്ലേ. നല്ല വിത്തുകള്‍ നല്ല വിളവ് നല്‍കുന്നു. വിത്തുകള്‍ വിതയ്ക്കുന്ന ഇടവും അതീവ പ്രാധാന്യമുള്ളതാണ്. നല്ല മനസ്സുകളില്‍ വിത്തുകള്‍ പാകിയാലേ നൂറുമേനി വിളയുകയുള്ളൂ.

കാരണം ഒരു ചെടിയുടെ വളർച്ച അതിന്റെ വിത്തിനെ ആശ്രയിച്ചിരിക്കുന്നതുപോലെ, നമ്മുടെ ജീവിതത്തിന്റെ വളർച്ച നമ്മള്‍ സ്നേഹിക്കുന്ന കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു.നമ്മുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതും നമ്മുടെ ഉള്ളിലെ ശുഭചിന്തകളാണ്.

അത്തരം പോസിറ്റീവ് ചിന്തകളാണ് ഓരോ മനുഷ്യരെയും മുന്നോട്ട് നയിക്കുന്നത്. ഉദാഹരണത്തിന്, സിനിമാ മേഖലയിലെ പല നടീനടൻമാരും ചെറുപ്പകാലം മുതലേ അഭിനയത്തെ സ്നേഹിച്ചിരുന്നതായി പറയുന്നത് കേട്ടിട്ടില്ലേ. അതുപോലെതന്നെയാണ്, സാഹിത്യകാരന്മാരും ഡോക്ടർമാരും വക്കീലന്മാരും കലാകാരന്മാരും ഭരണകർത്താക്കളും എല്ലാം ഉണ്ടായത്.

ഒരാള്‍ എന്തിന് വേണ്ടിയാണോ അദമ്യമായി ആഗ്രഹിക്കുന്നതും പരിശ്രമിക്കുന്നതും, അത് അയാളുടെ ചിന്തകളെയും സ്വഭാവത്തെയും സ്വാധീനിക്കുന്നു എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ജീവിതത്തില്‍ ലക്ഷ്യബോധവും ദിശാബോധവും ഉള്ള ഒരാള്‍ക്ക് അയാളുടെ ഇഷ്ടങ്ങള്‍ നേടിയെടുക്കാൻ ഈ ആത്മവിശ്വാസം സഹായിക്കുന്നു. ഓരോരുത്തരും അവരവർ ഇഷ്ടപ്പെടുന്ന മേഖലയില്‍ പ്രവർത്തിക്കുമ്പോഴാണ് സന്തോഷവും സമാധാനവും പുരോഗതിയും ഉണ്ടാവുന്നത്. അത് നമ്മുടെ കഴിവുകളെ കൂടുതല്‍ വെളിച്ചത്തു കൊണ്ടുവരാൻ സഹായിക്കും.
ശരിയായ വിത്തുകള്‍ തിരഞ്ഞെടുക്കുന്നതിലുമുണ്ട് ജയ പരാജയങ്ങള്‍.

ഒരാള്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ നല്ലതാണെങ്കില്‍ അയാളുടെ ഭാവിയും മനോഹരമായിരിക്കും. എന്നാല്‍ തെറ്റായ കാര്യങ്ങളോടുള്ള അഭിനിവേശം മൂത്ത് ജീവിതം വഴിതെറ്റും. നമ്മുടെ ഉള്ളില്‍ നന്മയും അറിവും വിതച്ച്‌ താല്പര്യങ്ങളെ വളർത്തിയെടുക്കാം. നമ്മള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങളെ തിരിച്ചറിഞ്ഞ്, അവയ്ക്ക് വേണ്ട വെള്ളവും വളവും നല്‍കി അതിനെ വളർത്തിയാല്‍ നാം ഓരോരുത്തരും നല്ല വ്യക്തിത്വമുള്ളവരായി മാറും.

സുഭാഷ് ടിആർ

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Prabhashakan