Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നഴ്സറി സ്കൂളിലെ കൊലപാതകം: പ്രതിക്ക് വധശിക്ഷ വിധിച്ച്‌ ഉഗാണ്ടൻ കോടതി

നഴ്സറി സ്കൂളിലെ കൊലപാതകം: പ്രതിക്ക് വധശിക്ഷ വിധിച്ച്‌ ഉഗാണ്ടൻ കോടതി

Prabhashakan 0 months ago

ഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിലെ നഴ്സറി സ്കൂളില്‍ കയറി നാല് പിഞ്ചുകുട്ടികളെ വെട്ടിക്കൊന്ന പ്രതിക്ക് വധശിക്ഷ വിധിച്ച്‌ ഉഗാണ്ടൻ കോടതി.

39-കാരനായ ക്രിസ്റ്റഫർ ഒകെല്ലോ ഒൻയുമിനെയാണ് തൂക്കിക്കൊല്ലാൻ ഹൈക്കോടതി ഉത്തരവിട്ടത്. ഏപ്രില്‍ രണ്ടിന് ഗാബയിലെ ഡേ കെയർ സെന്ററിലായിരുന്നു മനസ്സാക്ഷിയെ ഞെട്ടിച്ച ഈ അക്രമം നടന്നത്.

സ്വന്തം കുട്ടിയെ സ്കൂളില്‍ ചേർക്കാനെന്ന വ്യാജേന എത്തിയ പ്രതി, സ്കൂളിന്റെ കവാടം ഉള്ളില്‍ നിന്ന് പൂട്ടിയ ശേഷമാണ് അക്രമം നടത്തിയത്. മാരകായുധങ്ങള്‍ ഉപയോഗിച്ച്‌ നടത്തിയ ആക്രമണത്തില്‍ ഒന്നര വയസ്സിനും മൂന്ന് വയസ്സിനും ഇടയിലുള്ള നാല് കുട്ടികളാണ് കൊല്ലപ്പെട്ടത്. സമ്പന്നനാകാൻ വേണ്ടിയുള്ള 'നരബലി' എന്ന നിലയിലാണ് താൻ കൊലപാതകങ്ങള്‍ നടത്തിയതെന്ന് വിചാരണ വേളയില്‍ പ്രതി കോടതിയില്‍ മൊഴി നല്‍കി.

രാജ്യമൊട്ടാകെ വലിയ പ്രതിഷേധങ്ങള്‍ക്കും ആക്രോശങ്ങള്‍ക്കും ഇടയാക്കിയ സംഭവമായതിനാല്‍ കേസില്‍ അതിവേഗ വിചാരണയാണ് നടന്നത്. സംഭവം നടന്ന് കൃത്യം ഒരു മാസത്തിനകം കോടതി ശിക്ഷ വിധിച്ചു. മനുഷ്യ മനസ്സാക്ഷിയെ നടുക്കുന്ന ക്രൂരതയാണ് പ്രതി ചെയ്തതെന്ന് ജസ്റ്റിസ് വിധിന്യായത്തില്‍ വ്യക്തമാക്കി. പ്രതി യാതൊരുവിധ ദയയും അർഹിക്കുന്നില്ലെന്നും ഇത്തരം കുറ്റകൃത്യങ്ങള്‍ ആവർത്തിക്കാതിരിക്കാൻ വധശിക്ഷ അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Prabhashakan