Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍ അവിടുന്നു തന്റെ ദൂതന്‍മാരോടു കല്‍പിക്കും. പ്രഭാത പ്രാര്‍ത്ഥന

നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍ അവിടുന്നു തന്റെ ദൂതന്‍മാരോടു കല്‍പിക്കും. പ്രഭാത പ്രാര്‍ത്ഥന

Prabhashakan 17 hrs ago

ങ്ങളുടെ രക്ഷകനായ നല്ല ദൈവമേ... വഴിയും സത്യവും ജീവനുമായ അങ്ങയില്‍ ആശ്രയിച്ചു കൊണ്ട് ഈ പ്രഭാതത്തില്‍ ഞങ്ങളവിടുത്തെ സാനിധ്യം തേടിയണയുന്നു.

ജീവിതത്തിലെ പരാജയങ്ങളല്ല പലപ്പോഴും ഞങ്ങളെ ഞെരുക്കുന്നത്.

പരാജയത്തിനുള്ള കാരണങ്ങള്‍ കണ്ടെത്താനും അവയെ തിരുത്തി മുന്നേറാനുമുള്ള അവസരങ്ങളെ വിനിയോഗിക്കാതെ ഒരിക്കല്‍ പരാജയപ്പെടുത്തിയ പരിശ്രമങ്ങളില്‍ തന്നെ വീണ്ടും ആശ്രയിക്കുകയും.

ഒരിക്കല്‍ ചെയ്തതു തന്നെ വീണ്ടും ആവർത്തിച്ചു ചെയ്തു കൊണ്ട് മുന്നോട്ടു പോവുകയും ചെയ്യുമ്പോഴാണ് വിജയം ഞങ്ങള്‍ക്ക് അപ്രാപ്യമായി തീരുന്നതും. വിജയിക്കാനുള്ള സാധ്യതകളെ അംഗീകരിക്കുന്ന ഒരു മനസ്സ് ഞങ്ങള്‍ക്ക് കൈമോശം വരുന്നതും.

ഈശോയേ... അവിടുത്തെ മുൻപില്‍ ഇതാ ഞങ്ങളെത്തന്നെ എളിമപ്പെടുത്തുന്നു. ഞങ്ങളുടെ പരാജയങ്ങളില്‍ നിന്നും. ഇരുളു നിറഞ്ഞ കാഴ്ച്ചപ്പാടുകളില്‍ നിന്നും വീണ്ടെടുപ്പു നല്‍കണമേ. ശരിയായ മാർഗ്ഗനിർദേശങ്ങളിലൂടെയും.

അനുയോജ്യമായ വിശ്വാസബോധ്യങ്ങളിലൂടെയും ഞങ്ങള്‍ക്കനുഗ്രഹമരുളുകയും. ഉചിതമായ ലക്ഷ്യത്തിലെത്തിച്ചേരുവോളം ഞങ്ങളെ നയിച്ചരുളുകയും ചെയ്യണമേ... ദൈവമാതാവേ... ഞങ്ങള്‍ക്കു വേണ്ടി എപ്പോഴും ഞങ്ങളുടെ മരണസമയത്തും ദൈവത്തോടപേക്ഷിക്കണമേ... ആമേൻ

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Prabhashakan