Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
"നിങ്ങള്‍ കടന്നുപോകുന്ന പ്രതിസന്ധികളിലൂടെ വളരുക" ഇന്നത്തെ ചിന്താവിഷയം

"നിങ്ങള്‍ കടന്നുപോകുന്ന പ്രതിസന്ധികളിലൂടെ വളരുക" ഇന്നത്തെ ചിന്താവിഷയം

Prabhashakan 1 week ago

പ്പോഴും ഒരുപോലെ ഒഴുകുന്ന ഒരു പുഴയാണ് ജീവിതമെന്ന് തോന്നുന്നുണ്ടോ. സന്തോഷവും സമാധാനവും ദുഃഖവും പ്രതിസന്ധികളും ജീവിതത്തില്‍ മാറിമാറി വരാറുണ്ട്.

കഠിനമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോള്‍ തളർന്നുപോകാം. പക്ഷേ നിങ്ങള്‍ കടന്നുപോകുന്ന പ്രതിസന്ധികളിലൂടെ വളരുക എന്ന ചിന്ത ജീവിതത്തെ മുന്നോട്ടു പോകാൻ പ്രേരിപ്പിക്കും. പോസിറ്റീവായ മനോഭാവം, ആ ചിന്തകള്‍ നമ്മുടെ ഉള്ളില്‍ സൃഷ്ടിക്കും.

നമുക്ക് ഉണ്ടാകുന്ന പരാജയങ്ങളും തകർച്ചകളും വെറും വേദനകള്‍ മാത്രമല്ല പാഠങ്ങളാണ് എന്നു കൂടി ചിന്തിച്ചാല്‍ പ്രതിസന്ധികള്‍ നമ്മുടെ മുന്നില്‍ തകർന്ന് വീഴുന്നത് കാണാം. മനുഷ്യരെല്ലാവരും ജീവിതത്തിലെ കഷ്ടപ്പാടുകളെയും തടസ്സങ്ങളെയും നേരിടേണ്ടി വരുമെന്ന് അറിയാമല്ലോ. അപ്പോഴാണ് അവരുടെ ഉള്ളിലെ യഥാർത്ഥ കരുത്ത് പുറത്തുവരുന്നത്.

ദുരനുഭവങ്ങള്‍ പുറകോട്ട് പിടിച്ചു വലിച്ചാലും, അവയില്‍ നിന്ന് പുതിയ കാര്യങ്ങള്‍ പഠിക്കാൻ സാധിച്ചാല്‍ മാനസികമായി കൂടുതല്‍ ശക്തരാകാം.
ജീവിതത്തില്‍ എന്ത് വേണമെങ്കിലും സംഭവിച്ചോട്ടെ, അതിനോട് നമ്മള്‍ പ്രതികരിക്കുന്ന രീതിയാണ് നമ്മളെ വിജയത്തിലേക്കോ പരാജയത്തിലേക്കോ എത്തിക്കുന്നത്. ജീവിതത്തില്‍ നിങ്ങള്‍ക്കുണ്ടാവുന്ന അനുഭവങ്ങളില്‍ നിന്ന് പാഠങ്ങള്‍ പഠിച്ച്‌ മുന്നോട്ടുപോകുകയാണ് വേണ്ടത്.

സുഭാഷ് ടിആർ

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Prabhashakan