Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
"നിങ്ങള്‍ തന്നെയാണ് നിങ്ങളുടെ ഏറ്റവും മൂല്യമുള്ള സമ്പാദ്യം" ഇന്നത്തെ ചിന്താവിഷയം

"നിങ്ങള്‍ തന്നെയാണ് നിങ്ങളുടെ ഏറ്റവും മൂല്യമുള്ള സമ്പാദ്യം" ഇന്നത്തെ ചിന്താവിഷയം

Prabhashakan 2 hrs ago

ലോകത്ത് നിങ്ങള്‍ക്ക് ലഭിക്കാവുന്നതില്‍ വെച്ച്‌ ഏറ്റവും വലിയ സമ്മാനവും ഭാഗ്യവും നിങ്ങള്‍ തന്നെയാണ് എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ.

നിങ്ങള്‍ തന്നെയാണ് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മൂല്യം ഏറിയ സമ്പാദ്യം എന്ന് സ്വയം തിരിച്ചറിയണം.

പലപ്പോഴും നമ്മള്‍ മറ്റുള്ളവരില്‍ നിന്നുള്ള അംഗീകാരങ്ങള്‍ക്കും സ്നേഹത്തിനുമായി കാത്തിരിക്കാറുണ്ട്. എന്നാല്‍ യഥാർത്ഥ സന്തോഷം ഒളിച്ചിരിക്കുന്നത് നമ്മളില്‍ തന്നെയാണ്. നമ്മളെത്തന്നെ, പൂർണ്ണമായി അംഗീകരിക്കുകയും, നമ്മുടെ കഴിവുകളിലും വ്യക്തിത്വത്തിലും വിശ്വസിക്കുകയും വേണം.

മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യുന്ന സ്വഭാവം ഗുണകരമല്ല. നിങ്ങളുടെ മൂല്യം നിശ്ചയിക്കുന്നത് നിങ്ങളാണ്. ബാഹ്യമായ വിജയങ്ങളോ മറ്റുള്ളവരുടെ അഭിപ്രായങ്ങളോ അല്ല നിങ്ങളുടെ മൂല്യം നിശ്ചയിക്കുന്നത്.

നിങ്ങളുടെ തെറ്റുകളും പരാജയങ്ങളും നിങ്ങളെ വളരാൻ സഹായിക്കുന്ന പാഠങ്ങളാണ്. നിങ്ങളുടെ മനസ്സിനും ശരീരത്തിനും മുൻഗണന നല്‍കുക. സ്വയം സ്നേഹിക്കാൻ പഠിക്കുക. ഭൂമിയില്‍ നിങ്ങളെപ്പോലെ വ്യക്തിത്വമുള്ള ആരും തന്നെ ഇല്ല എന്ന് അഭിമാനത്തോടെ വിശ്വസിക്കുക. മറ്റെന്തിനേക്കാളും സ്വയം വിലമതിക്കുക.

സുഭാഷ് ടിആർ

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Prabhashakan