Dailyhunt
"നിങ്ങളെ ശരിക്കും വിലമതിക്കുന്ന, ആത്മാര്‍ത്ഥമായി സ്നേഹിക്കുന്ന, ആഴത്തില്‍ ബഹുമാനിക്കുന്ന, നിങ്ങളോടൊപ്പം വളരുന്ന ഒരാളോടൊപ്പം ആയിരിക്കുക" ഇന്നത്തെ ചിന്താവിഷയം

"നിങ്ങളെ ശരിക്കും വിലമതിക്കുന്ന, ആത്മാര്‍ത്ഥമായി സ്നേഹിക്കുന്ന, ആഴത്തില്‍ ബഹുമാനിക്കുന്ന, നിങ്ങളോടൊപ്പം വളരുന്ന ഒരാളോടൊപ്പം ആയിരിക്കുക" ഇന്നത്തെ ചിന്താവിഷയം

Prabhashakan 1 week ago

നിങ്ങള്‍ക്ക് സന്തോഷം ഉണ്ടാകുന്ന കാര്യങ്ങളില്‍ വ്യാപൃതരാവുകയും, സമാധാനം തരുന്ന മേഖലകള്‍ കണ്ടെത്തുകയും ചെയ്താല്‍ ജീവിതത്തില്‍ സ്വസ്ഥത ഉണ്ടാകും എന്ന് പറയേണ്ടതില്ലല്ലോ.

മനുഷ്യർ ആഗ്രഹിക്കുന്നതും സ്വപ്നം കാണുന്നതുമായ ലക്ഷ്യങ്ങളിലേക്ക് എത്താൻ മനസ്സമാധാനം ഉണ്ടാകണം എന്നും അറിയാമല്ലോ.

പലരും ജീവിതത്തില്‍ പരാജയപ്പെടുന്നത് മുഖ്യമായും സ്വസ്ഥതയും സമാധാനവും സന്തോഷവും ഇല്ലാതെ വരുമ്പോള്‍ ആകണം. മനസ്സിനെ സ്വസ്ഥമായി വിട്ടാല്‍ ചിന്തകള്‍ നല്ലതാകും. പുതിയതും മികച്ചതുമായ ആശയങ്ങള്‍, അത് ബിസിനസ്സ് സംബന്ധിച്ചോ, പഠനം സംബന്ധിച്ചോ, ജോലി സംബന്ധമായോ ഒക്കെ ആകാം. നമ്മുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്ന അനേകം ഘടകങ്ങള്‍ നമ്മുടെ ചുറ്റും ഉണ്ടാകും. അത് വിദഗ്ധമായി തിരഞ്ഞെടുക്കാൻ കഴിയണം.

നമ്മളോട് ഒപ്പം ഉള്ളവർക്കും നമ്മളില്‍ വലിയ സ്വാധീനം ചെലുത്താൻ കഴിയുമല്ലോ. നമ്മുടെ മാതാപിതാക്കള്‍, സഹോദരങ്ങള്‍, സുഹൃത്തുക്കള്‍, സഹപാഠികള്‍, സഹപ്രവർത്തകർ, ജീവിതപങ്കാളി, ബന്ധുക്കള്‍ തുടങ്ങി ഒട്ടേറെ ആളുകള്‍ നമ്മുടെ ജീവിതത്തില്‍ കടന്നു വരും. ഇവരില്‍ ആരുടെ സാമിപ്യം ആയിരിക്കും നമ്മള്‍ക്ക് ഏറ്റവും കൂടുതല്‍ ഊർജ്ജം പകരുന്നത് എന്ന് മനസ്സിലാക്കുക. നിങ്ങളെ വിലമതിക്കുന്നവർ ആരെന്ന് അറിയണം.

നിങ്ങളോട് കറകളഞ്ഞ സ്നേഹമാണോ അവർക്ക് എന്ന് തിരിച്ചറിയുന്നത് നല്ലതാണ്. അവർക്ക് നിങ്ങളോടുള്ള ബഹുമാനത്തിന്റെ ആഴവും വ്യാപ്തിയും പരിഗണിക്കാം. മാത്രമല്ല, ഇങ്ങനെയുള്ള ആളുകള്‍ നിങ്ങളോടൊപ്പം വളരുന്നവരാണ് എങ്കില്‍ നിങ്ങള്‍ക്ക് വിശ്വസിക്കാം. അങ്ങനെയുള്ളവരോടൊപ്പം സമയം ചിലവഴിക്കാൻ ശ്രമിക്കുക. ജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും എന്നും നിലനില്‍ക്കും.

സുഭാഷ് ‌ടി ആർ

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Prabhashakan