Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഒഡീഷയില്‍ ക്രൈസ്തവര്‍ക്ക് നേരെ വര്‍ധിച്ചു വരുന്ന ആക്രമണം. ആശങ്കയില്‍ വിശ്വാസ സമൂഹം

ഒഡീഷയില്‍ ക്രൈസ്തവര്‍ക്ക് നേരെ വര്‍ധിച്ചു വരുന്ന ആക്രമണം. ആശങ്കയില്‍ വിശ്വാസ സമൂഹം

Prabhashakan 1 week ago

ഡീഷ:ഭരണകൂടത്തിന്റെ പിന്തുണയോടെ ഒഡീഷയെ ക്രൈസ്തവ ദൈവാലയങ്ങളില്ലാത്ത ഒരു സംസ്ഥാനമാക്കി മാറ്റാന്‍ നീക്കം നടക്കുന്നതായി ആരോപണം.

സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ ക്രൈസ്തവര്‍ക്കും ദൈവാലയങ്ങള്‍ക്കുമെതിരെ വര്‍ധിച്ചു വരുന്ന അതിക്രമങ്ങളുടെയും നീക്കങ്ങളുടെയും പശ്ചാത്തലത്തില്‍ 'യുസിഎ ന്യൂസ്' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒഡീഷയിലെ നബരംഗ്പൂര്‍ (ചമയമൃമിഴുൗൃ) ജില്ലയിലടക്കം വിവിധ ഗ്രാമങ്ങളില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന പ്രാര്‍ഥനാ ഹാളുകളും പള്ളികളും മാറ്റണമെന്ന ആവശ്യവുമായി പ്രാദേശിക സംഘങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.

കൂടാതെ ഗ്രാമങ്ങളിലെ പവിത്രമായ സ്ഥലങ്ങള്‍ക്ക് സമീപം പ്രവര്‍ത്തിക്കുന്ന പള്ളികള്‍ പൊളിച്ചുമാറ്റണമെന്നും അല്ലെങ്കില്‍ ഗ്രാമത്തിന് പുറത്തേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ സജീവമായി മാറിയിരിക്കുകയാണ് ഇവിടെ.

കഴിഞ്ഞ ഏതാനും മാസങ്ങളായി ഞായറാഴ്ച പ്രാര്‍ഥനകള്‍ തടസ്സപ്പെടുത്തുകയും ചിലയിടങ്ങളില്‍ പള്ളികള്‍ ബലമായി പൂട്ടിയിടുകയും ചെയ്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ആക്രമണങ്ങള്‍ക്കും ഭീഷണികള്‍ക്കും ഇരയാകുന്ന ക്രൈസ്തവര്‍ പൊലീസില്‍ പരാതി നല്‍കിയാലും, പിന്നീട് ഗ്രാമസഭകളുടെയും ഭരണകൂടത്തിന്റെയും ഇടപെടലിലൂടെ പരാതികള്‍ പിന്‍വലിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തുന്നതായ വിവരങ്ങളും വിശ്വാസികള്‍ പങ്കുവയ്ക്കുന്നു.

സംസ്ഥാനത്ത് വര്‍ഷങ്ങളായി സമാധാനപൂര്‍വം ജീവിച്ചുപോരുന്ന തങ്ങള്‍ക്ക് മേല്‍ ഭരണകൂടത്തിന്റെയും തീവ്രവലതുപക്ഷ സംഘടനകളുടെയും ഭാഗത്തുനിന്ന് നേരിട്ട് സമ്മര്‍ദം നേരിടേണ്ടി വരുന്നുവെന്നാണ് ക്രൈസ്തവ വിശ്വാസികളും പ്രാദേശിക നേതാക്കളും വ്യക്തമാക്കുന്നത്.

ഭരണഘടന ഉറപ്പുനല്‍കുന്ന വിശ്വാസ സ്വാതന്ത്ര്യത്തിനും ആരാധനാ സ്വാതന്ത്ര്യത്തിനും നേരേയുള്ള കടന്നുകയറ്റമാണിതെന്നും, ന്യൂനപക്ഷ സമുദായങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നും ക്രൈസ്തവ സംഘടനകള്‍ ആവശ്യപ്പെടുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Prabhashakan