Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഓണക്കാലത്തെ യാത്രാദുരിതത്തിന് പരിഹാരവുമായി കെഎസ്‌ആര്‍ടിസി; ആഗസ്റ്റ് 18 മുതല്‍ സ്‌പെഷ്യല്‍ സര്‍വീസുകള്‍, ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു

ഓണക്കാലത്തെ യാത്രാദുരിതത്തിന് പരിഹാരവുമായി കെഎസ്‌ആര്‍ടിസി; ആഗസ്റ്റ് 18 മുതല്‍ സ്‌പെഷ്യല്‍ സര്‍വീസുകള്‍, ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു

Prabhashakan 1 week ago

തിരുവനന്തപുരം: ഓണക്കാലമടുക്കുന്നതോടെ കേരളത്തില്‍ വരുന്ന യാത്രാപ്രതിസന്ധിക്ക് പരിഹാരവുമായി കെ എസ് ആര്‍ ടി സിയുടെ ദീര്‍ഘ ദൂര സര്‍വ്വീസുകള്‍.

കെ എസ് ആര്‍ ടി സിയുടെ അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്.
ഓണക്കാലം പ്രമാണിച്ചുള്ള അധിക സര്‍വ്വീസുകളാണ് ഇത്. 2026 ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 2 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും അവിടെ നിന്ന് തിരിച്ചും അധിക സര്‍വീസുകള്‍ നടത്തും.

2026 ഓഗസ്റ്റ് 19 മുതല്‍ സെപ്റ്റംബര്‍ 2 വരെ ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള സര്‍വ്വീസുകള്‍...
ബെംഗളൂരു - കോഴിക്കോട് (8 സ്‌പെഷ്യല്‍ ഫാസ്റ്റ് സര്‍വീസുകള്‍)(SF)

100% ശുദ്ധം' എന്ന പരസ്യം തിരിച്ചടിയായി; ഡാബറിന് എഫ്.എസ്.എസ്.എ.ഐയുടെ പൂട്ട്, ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച!
ബെംഗളൂരു - മലപ്പുറം(SF)
ബെംഗളൂരു - തൃശൂര്‍ (3 സൂപ്പര്‍ ഡീലക്‌സ്)(S/Dlx)
ബെംഗളൂരു - എറണാകുളം (4 സര്‍വീസുകള്‍ ഉള്‍പ്പെടെ 3 (S/Dlx) 1 Multi Axle AC)
ബെംഗളൂരു - ആലപ്പുഴ (S/Dlx)
ബെംഗളൂരു - കൊല്ലം (S/Dlx)
ബെംഗളൂരു - കൊട്ടാരക്കര (S/Dlx)
ബെംഗളൂരു - പുനലൂര്‍ (S/Dlx)
ബെംഗളൂരു - ചേര്‍ത്തല (S/Dlx)
ബെംഗളൂരു - ഹരിപ്പാട് (S/Dlx)
ബെംഗളൂരു - കോട്ടയം (2 സര്‍വീസുകള്‍) (S/Dlx)
ബെംഗളൂരു - കണ്ണൂര്‍ (4 സ്‌പെഷ്യല്‍ ഫാസ്റ്റ്) (SF)
ബെംഗളൂരു - പയ്യന്നൂര്‍ (S/Dlx)
ബെംഗളൂരു - കാഞ്ഞങ്ങാട് (S/Dlx)
മൈസൂരു - കണ്ണൂര്‍ (2 സ്‌പെഷ്യല്‍ ഫാസ്റ്റ്) (SF)
മൈസൂരു - എറണാകുളം(SF)
മൈസൂരു - തൃശൂര്‍(SF)
ബെംഗളൂരു - തിരുവനന്തപുരം (S/Dlx)
ചെന്നൈ - തിരുവനന്തപുരം(S/Dlx)
ചെന്നൈ - എറണാകുളം (Multi Axle AC)
2026 ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 1 വരെ കേരളത്തില്‍ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക്:
കോഴിക്കോട് - ബെംഗളൂരു (8 സ്‌പെഷ്യല്‍ ഫാസ്റ്റ് സര്‍വീസുകള്‍) (SF)
മലപ്പുറം - ബെംഗളൂരു (SF)
തൃശൂര്‍ - ബെംഗളൂരു (3 സൂപ്പര്‍ ഡീലക്‌സ്)
എറണാകുളം - ബെംഗളൂരു (4 സര്‍വീസുകള്‍ (3 S/Dlx) (1 Multi Axle AC)
ആലപ്പുഴ - ബെംഗളൂരു (S/Dlx)
കൊല്ലം - ബെംഗളൂരു (S/Dlx)
പുനലൂര്‍ - ബെംഗളൂരു (S/Dlx)
കൊട്ടാരക്കര - ബെംഗളൂരു (S/Dlx)
ചേര്‍ത്തല - ബെംഗളൂരു (S/Dlx)
ഹരിപ്പാട് - ബെംഗളൂരു (S/Dlx)
കോട്ടയം - ബെംഗളൂരു (2 സര്‍വീസുകള്‍) (S/Dlx)
കണ്ണൂര്‍ - ബെംഗളൂരു (4 സ്‌പെഷ്യല്‍ ഫാസ്റ്റ്) (SF)
പയ്യന്നൂര്‍ - ബെംഗളൂരു (S/Dlx)
കാഞ്ഞങ്ങാട് - ബെംഗളൂരു (S/Dlx)
കണ്ണൂര്‍ - മൈസൂരു (2 സ്‌പെഷ്യല്‍ ഫാസ്റ്റ്) (SF)
എറണാകുളം - മൈസൂരു (SF)
തൃശൂര്‍ - മൈസൂരു (SF)
തിരുവനന്തപുരം - ബെംഗളൂരു (S/Dlx)
തിരുവനന്തപുരം - ചെന്നൈ (S/Dlx)
എറണാകുളം - ചെന്നൈ (S/Dlx)
എല്ലാ പ്രത്യേക സര്‍വീസുകള്‍ക്കും ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം ലഭ്യമാണെന്ന് കെഎസ്‌ആര്‍ടിസി അറിയിച്ചു. യാത്രക്കാര്‍ക്ക് www.keralartc.com, Ente KSRTC Neo OPRS മൊബൈല്‍ ആപ്പ്, കൂടാതെ സംസ്ഥാനത്തെ എല്ലാ കെ.എസ്.ആര്‍.ടി.സി. റിസര്‍വേഷന്‍ കൗണ്ടറുകള്‍ വഴിയും മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. യാത്രക്കാരുടെ ആവശ്യകത അനുസരിച്ച്‌ കൂടുതല്‍ അധിക സര്‍വീസുകള്‍ ക്രമീകരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും കെ എസ് ആര്‍ ടി സി അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Prabhashakan