Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഓണത്തിന് അധിക അരിയും പ്രത്യേക വിഹിതവും ; റേഷൻ കടകള്‍ വഴി കൂടുതല്‍ ഭക്ഷ്യധാന്യങ്ങള്‍ നല്‍കാൻ സര്‍ക്കാര്‍ തീരുമാനം

ഓണത്തിന് അധിക അരിയും പ്രത്യേക വിഹിതവും ; റേഷൻ കടകള്‍ വഴി കൂടുതല്‍ ഭക്ഷ്യധാന്യങ്ങള്‍ നല്‍കാൻ സര്‍ക്കാര്‍ തീരുമാനം

Prabhashakan 2 weeks ago

ണക്കാലത്തെ വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായി റേഷൻ കടകള്‍ വഴി കൂടുതല്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചു.

വെള്ള, നീല കാർഡുടമകള്‍ക്കാണ് ഓണത്തോടനുബന്ധിച്ച്‌ പ്രത്യേക വിഹിതം ഉള്‍പ്പെടെ കൂടുതല്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നത്. ഓഗസ്റ്റിലെ സാധാരണ റേഷൻ വിഹിതത്തിന്റെ വിതരണം ഓഗസ്റ്റ് 3 - ന് ആരംഭിക്കും. 26 രൂപ നിരക്കിലുള്ള പ്രത്യേക അരിവിതരണം 10-ാം തീയതിയോടെ തുടങ്ങും. എന്നാല്‍, മഞ്ഞ, പിങ്ക് കാർഡുകാർക്ക് നിലവില്‍ ആവശ്യത്തിന് ധാന്യങ്ങള്‍ ഉള്ളതിനാല്‍ പ്രത്യേക വിഹിതം അനുവദിച്ചിട്ടില്ല.

വെള്ള കാർഡ് ഉടമകള്‍ക്ക് സാധാരണ വിഹിതമായ നാലുകിലോ അരി ഏഴുകിലോയാക്കി കിലോയ്ക്ക് 10.90 രൂപ നിരക്കില്‍ ഉയർത്തിയിട്ടുണ്ട്. ഇതിനുപുറമേ 10 കിലോ അരി 26 രൂപ നിരക്കില്‍ പ്രത്യേക വിഹിതമായും ലഭിക്കുന്നതോടെ ആകെ 17 കിലോ അരി ലഭിക്കും. ഒപ്പം രണ്ടു കിലോ ഗോതമ്പും 8.70 രൂപ നിരക്കിലും താലൂക്കിലെ സ്റ്റോക്കിനനുസരിച്ച്‌ നാലുകിലോ വരെ ആട്ട 17 രൂപ നിരക്കിലും വാങ്ങിടാം. നീല കാർഡ് ഉടമകള്‍ക്ക് ഓരോ അംഗത്തിനും രണ്ടു കിലോ അരിവീതം നാലുരൂപ നിരക്കില്‍ സാധാരണ വിഹിതമായി കിട്ടും. പുറമേ 13 കിലോ അരി പ്രത്യേക വിഹിതമായി നല്‍കും. ഇതില്‍ മൂന്നു കിലോ 10.90 രൂപ നിരക്കിലും 10 കിലോ 26 രൂപ നിരക്കിലുമാണു നല്‍കുക. കൂടാതെ രണ്ടു കിലോ ഗോതമ്പും സ്റ്റോക്കനുസരിച്ച്‌ ആട്ടയും ലഭിക്കും. വെള്ള, നീല കാർഡുകാർക്കു പുറമേ ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുള്ള തവിട്ട് അഥവാ എൻ.പി.ഐ. കാർഡിനും 26 രൂപ നിരക്കില്‍ 10 കിലോ അരി നല്‍കും.

Also Read:മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് രണ്ടുപേരെ കാണാതായി; കോസ്റ്റല്‍ പോലീസ് സ്റ്റേഷനില്‍ സംഘർഷം

ഈ മാസത്തെ പൊതുവായ റേഷൻ വിഹിതപ്രകാരം മഞ്ഞ കാർഡുകാർക്ക് 30 കിലോ അരിയും രണ്ടുകിലോ ഗോതമ്പും സൗജന്യമായും മൂന്നു പാക്കറ്റ് ആട്ട ഏഴു രൂപ നിരക്കിലും ലഭിക്കും. പിങ്ക് കാർഡ് ഉടമകള്‍ക്ക് ഓരോ അംഗത്തിനും നാലുകിലോ അരിയും ഒരുകിലോ ഗോതമ്പും സൗജന്യമായി ലഭിക്കുമ്പോള്‍ സ്റ്റോക്കിനനുസരിച്ച്‌ ഗോതമ്പിനു പകരം ആട്ട ഒൻപതു രൂപ നിരക്കില്‍ സ്വന്തമാക്കാം. നീല കാർഡ് ഉടമകള്‍ക്ക് അംഗങ്ങള്‍ക്ക് രണ്ടു കിലോ അരി വീതം നാലുരൂപ നിരക്കിലും, കാർഡിന് മൂന്നു കിലോ അരി 10.90 രൂപ നിരക്കിലും 10 കിലോ അരി 26 രൂപ നിരക്കിലും ലഭിക്കും. ഒപ്പം രണ്ടു കിലോ ഗോതമ്പ് 8.70 രൂപ നിരക്കിലും നാലുകിലോ വരെ ആട്ട 17 രൂപ നിരക്കിലും ലഭിക്കും. വെള്ള കാർഡുകാർക്ക് ഏഴുകിലോ അരി 10.90 രൂപ നിരക്കിലും 10 കിലോ അരി 26 രൂപ നിരക്കിലും ലഭിക്കുമ്പോള്‍, രണ്ടു കിലോ ഗോതമ്പും സ്റ്റോക്കനുസരിച്ച്‌ നാലുകിലോ വരെ ആട്ടയും ഒപ്പം ലഭിക്കും. തവിട്ട് കാർഡിന് രണ്ടുകിലോ അരി 10.90 രൂപ നിരക്കിലും പ്രത്യേക വിഹിതമായി 10 കിലോ അരി 26 രൂപ നിരക്കിലും ഒപ്പം രണ്ടുകിലോ ഗോതമ്പും ഒരുകിലോ ആട്ടയും ലഭിക്കുന്നതാണ്.

മണ്ണെണ്ണ വിഹിതത്തെ സംബന്ധിച്ച്‌, വൈദ്യുതിയുളള വീടുകളിലെ മഞ്ഞ കാർഡിന് ജൂലായ്, ഓഗസ്റ്റ്, സെപ്റ്റംബർ ക്വാർട്ടറില്‍ ഒരു ലിറ്റർ മണ്ണെണ്ണ ലഭിക്കും. പിങ്ക്, നീല, വെള്ള കാർഡുകള്‍ക്ക് അരലിറ്റർ വീതവും, വൈദ്യുതിയില്ലാത്ത വീടുകളിലെ കാർഡുകള്‍ക്ക് ആറു ലിറ്ററുമാണ് മണ്ണെണ്ണ വിഹിതം അനുവദിച്ചിട്ടുള്ളത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Prabhashakan