Dailyhunt
പെറ്റ് ഷോപ്പില്‍ കിം ജോങ് ഉൻ: ലോകശ്രദ്ധ നേടി ഉത്തരകൊറിയൻ ഭരണാധികാരിയുടെ 'മൃദുവായ' ഭാവം

പെറ്റ് ഷോപ്പില്‍ കിം ജോങ് ഉൻ: ലോകശ്രദ്ധ നേടി ഉത്തരകൊറിയൻ ഭരണാധികാരിയുടെ 'മൃദുവായ' ഭാവം

Prabhashakan 2 weeks ago

യുധ പരീക്ഷണങ്ങള്‍ക്കും സൈനിക പ്രസംഗങ്ങള്‍ക്കും ഇടയില്‍ വേറിട്ടൊരു ഭാവവുമായി ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ.

പ്യോങ്‌യാങ്ങിലെ ഹ്വാസോങ് ജില്ലയില്‍ പുതുതായി നിർമ്മിച്ച ഒരു ആധുനിക പെറ്റ് ഷോപ്പ് സന്ദർശിക്കുന്ന കിമ്മിന്റെയും മകള്‍ കിം ജൂ എയുടെയും ചിത്രങ്ങളാണ് ഇപ്പോള്‍ ലോകശ്രദ്ധ നേടുന്നത്.

പെറ്റ് ഷോപ്പിലെത്തിയ കിം ജോങ് ഉൻ വെള്ളനിറത്തിലുള്ള ഒരു പട്ടിക്കുട്ടിയെ കയ്യിലെടുക്കുന്നതും കളിപ്പിക്കുന്നതും ചിത്രങ്ങളില്‍ കാണാം. അദ്ദേഹത്തിന്റെ മകള്‍ ഒരു പൂച്ചക്കുട്ടിയെ തലോടുന്ന ദൃശ്യങ്ങളും പുറത്തുവന്നു. സാധാരണയായി മിസൈല്‍ പരീക്ഷണങ്ങളുടെയും സൈനിക പരേഡുകളുടെയും പശ്ചാത്തലത്തില്‍ മാത്രം കാണാറുള്ള കിം ജോങ് ഉന്നിന്റെ ഈ 'മൃദുവായ' ഭാവം, ആഗോളതലത്തില്‍ തന്റെ പ്രതിച്ഛായ മാറ്റാനുള്ള ശ്രമമായാണ് കരുതപ്പെടുന്നത്.

ഉത്തരകൊറിയൻ തലസ്ഥാനത്ത് വളർത്തുമൃഗങ്ങളെ വളർത്തുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണെന്നും, അവർക്കായി ആധുനിക സൗകര്യങ്ങളുള്ള കടകളും വെറ്റിനറി സേവനങ്ങളും ഉറപ്പാക്കണമെന്നും കിം നിർദ്ദേശിച്ചു. ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം സൗകര്യങ്ങള്‍ ഒരുക്കുന്നതെന്ന് ഭരണകൂടം അവകാശപ്പെടുന്നു. പെറ്റ് ഷോപ്പിന് പുറമെ ഒരു മ്യൂസിക് സ്റ്റോർ, കാർ സർവീസ് സെന്റർ, ഹെയർ സലൂണ്‍ എന്നിവയും അദ്ദേഹം സന്ദർശിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Prabhashakan