കൊച്ചി: കെസിബിസി ബൈബിള്‍ കമ്മീഷൻ പാലാരിവട്ടം പിഒസിയില്‍ ബൈബിള്‍ ക്ലാസുകള്‍ ആരംഭിക്കുന്നു. ബൈബിളിനെക്കുറിച്ച് ശരിയായ അറിവും വ്യാഖ്യാനവും ലക്ഷ്യം വയ്ക്കുന്ന ക്ലാസുകളില്‍ പഴയനിയമ പുസ്‌തകങ്ങളുടെ പ്രസക്തി എന്ന വിഷയമാണ് ഈ വർഷത്തെ മുഖ്യപ്രമേയം.
ആദ്യബാച്ചിന്റെ ഉദ്ഘാടനം ഇന്നു വൈകുന്നേരം 5.30ന് പിഒസിയില്‍ ബൈബിള്‍ കമ്മീഷൻ വൈസ് ചെയർമാൻ ബിഷപ്പ് ഡോ. ജയിംസ് ആനാപറമ്പില്‍ നിർവഹിക്കും.
ഈമാസം പത്തിന് ക്ലാസുകള്‍ ആരംഭിക്കും. ബുധനാഴ്‌ചകളിലാണ് ക്ലാസുകള്‍ ക്രമീകരിക്കുന്നത്. ഉച്ചകഴിഞ്ഞ് 5.45 മുതല്‍ 7.30 വരെയാണു ക്ലാസുകള്‍. കേരളത്തിലെ പ്രശസ്ത ബൈബിള്‍ പണ്ഡിതർ ക്ലാസുകള്‍ക്കു നേതൃത്വം നല്‍കും. കോഴ്‌സില്‍ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പിഒ സിയില്‍ പേര് രജിസ്റ്റർ ചെയ്യണം. പങ്കെടുക്കുന്നവർക്ക് കെസിബിസിയുടെ യോഗ്യതാസർട്ടിഫിക്കറ്റുകള്‍ നല്‍കും.

