Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പ്രഭാത പ്രാര്‍ത്ഥന......... നിന്റെ ഭാരം കര്‍ത്താവിനെ ഏല്‍പിക്കുക,അവിടുന്നു നിന്നെതാങ്ങിക്കൊള്ളും;നീതിമാന്‍ കുലുങ്ങാന്‍ അവിടുന്നുസമ്മതിക്കുകയില്ല.

പ്രഭാത പ്രാര്‍ത്ഥന......... നിന്റെ ഭാരം കര്‍ത്താവിനെ ഏല്‍പിക്കുക,അവിടുന്നു നിന്നെതാങ്ങിക്കൊള്ളും;നീതിമാന്‍ കുലുങ്ങാന്‍ അവിടുന്നുസമ്മതിക്കുകയില്ല.

Prabhashakan 21 hrs ago

സങ്കീര്‍ത്തനങ്ങള്‍ 55 : 22

അമ്മേ... മാതാവേ...

ജീവിതത്തിലും മരണത്തിലും ഈശോയോടു ചേർന്നു നില്‍ക്കാൻ ഞങ്ങളെ സഹായിക്കുകയും.

ശക്തിപ്പെടുത്തുകയും ചെയ്യുന്ന ജപമാല പ്രാർത്ഥനയില്‍ ഏറ്റവും വലിയ സ്നേഹത്തോടെ ശരണമർപ്പിച്ചു കൊണ്ട് ഈ പ്രഭാതത്തില്‍ ഞങ്ങള്‍ അമ്മയോട് കൂടുതല്‍ ചേർന്നണയുന്നു. ഉടയാത്ത വിശ്വാസത്തിന്റെ ഉടമകളാണെന്ന് എത്രത്തോളം അഭിമാനിച്ചാലും. ഒത്തിരി പ്രാർത്ഥിക്കുന്നവരാണെന്ന് സ്വയം അഹങ്കരിച്ചാലും ജീവിതത്തില്‍ ദുഃഖങ്ങളുടെയും സഹനങ്ങളുടേയുമൊക്കെ കാഠിന്യമേറിത്തുടങ്ങുമ്പോള്‍ ഒരിത്തിരി വിസമ്മതഭാവത്തോടെ ചിലപ്പോഴൊക്കെ ഞങ്ങളും ദൈവത്തില്‍ നിന്നും ഒന്നകന്നു നില്‍ക്കാൻ ശ്രമിക്കാറുണ്ട്. ഞങ്ങളിത്രത്തോളം അങ്ങയോടു ചേർന്നിരുന്നിട്ടും. ഞങ്ങളിത്ര നാള്‍ അങ്ങയോടു കൂടെ ജീവിച്ചിട്ടും. ഞങ്ങള്‍ ഇത്രയധികം അങ്ങയോട് പ്രാർത്ഥിച്ചിട്ടും അങ്ങ് ഞങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്തില്ലല്ലോ എന്ന് പരാതി പറയുന്നവരായി ഞങ്ങളും മാറിപ്പോവാറുണ്ട്.
ഞങ്ങളുടെ നല്ല അമ്മേ... സർവ്വശക്തനായ ഞങ്ങളുടെ സ്വർഗ്ഗീയ പിതാവിനെ സേവിച്ച്‌. അവിടുത്തെ സ്നേഹത്തിന്റെ ചൂടും ചൂരുമറിഞ്ഞ്. അവിടുത്തെ സാമിപ്യത്തില്‍ ജീവിക്കാൻ കഴിയുന്നതാണ് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം എന്ന തിരിച്ചറിവിലേക്ക് ഞങ്ങളെ നയിക്കേണമേ. അപ്പോള്‍ ദൈവീക കരുണയിലുള്ള പരിപാല നത്തെക്കുറിച്ചുള്ള ബോധ്യത്തോടെയും. നന്ദി നിറഞ്ഞ ഹൃദയത്തോടെയും എന്നും എന്നേരവും അവിടുത്തെ ആശ്രയിക്കാനും. അസ്വസ്ഥചിത്തരാകാതെ ആത്മാവിലെ സുകൃതപുണ്യങ്ങള്‍ കോർത്തിണക്കി സ്നേഹത്തിന്റെ സ്തുതിഗീതങ്ങളാലപിക്കാനും വർദ്ധിച്ച സന്തോഷത്തോടെ ഞങ്ങളും തയ്യാറാവുക തന്നെ ചെയ്യും...
സല്‍ബുദ്ധിയുടെ മാതാവേ... ഞങ്ങള്‍ക്കു വേണ്ടി മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കേണമേ... ആമേൻ

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Prabhashakan