Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പുടിനുമായുള്ള സംഭാഷണത്തിന് പിന്നാലെ യുക്രൈൻ പ്രസിഡന്‍റിനെ ഫോണില്‍ വിളിച്ച്‌ പാപ്പ

പുടിനുമായുള്ള സംഭാഷണത്തിന് പിന്നാലെ യുക്രൈൻ പ്രസിഡന്‍റിനെ ഫോണില്‍ വിളിച്ച്‌ പാപ്പ

Prabhashakan 11 hrs ago

വത്തിക്കാന്‍ സിറ്റി: യുക്രൈൻ - റഷ്യ സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍, റഷ്യന്‍ പ്രസിഡന്റുമായി നടത്തിയ സംഭാഷണത്തിന് പിന്നാലെ ലെയോ പാപ്പ യുക്രൈൻ പ്രസിഡന്റ് വ്ളോഡിമിർ സെലെൻസ്കിയുമായും ഫോണില്‍ സംസാരിച്ചു.

ഇരു ഭാഗത്തുനിന്നുമുള്ള സഹകരണം ഉണ്ടായാല്‍ മാത്രമേ, ഭക്ഷണവും വൈദ്യസഹായവും എത്തിക്കുന്നതിനും, സാധാരണക്കാരായ ജനതയെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനും സാഹചര്യങ്ങള്‍ ഒരുങ്ങുകയുള്ളൂവെന്നതും പാപ്പ സംഭാഷണത്തിനിടെ വ്യക്തമാക്കിയതായി വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ആഴ്ച ശസ്ത്രക്രിയയെ തുടർന്ന് റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ലെയോ പാപ്പ റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിർ പുടിനുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയിരിന്നു. യുക്രൈനിലെ ഖേർസണ്‍ മേഖലയിലുള്ള ഓലെഷ്കി ഉടലെടുത്തിരിക്കുന്ന ഭീകരമായ സാഹചര്യം ചൂണ്ടികാട്ടിക്കൊണ്ട്, അടിയന്തരമായി മാനുഷിക വെടിനിർത്തല്‍ നടപ്പിലാക്കണമെന്ന്, റഷ്യൻ പ്രസിഡന്റിനോട് അഭ്യർത്ഥിച്ച കാര്യം പാപ്പ യുക്രൈന്‍ പ്രസിഡന്റുമായ സംഭാഷണത്തിനിടെ സൂചിപ്പിച്ചു.

സംഘർഷങ്ങള്‍ക്ക് പരിഹാരം കാണാൻ വത്തിക്കാൻ എന്നും സംഭാഷണത്തിന്റെ വഴിയിലാണെന്നു പറഞ്ഞുകൊണ്ടുള്ള പ്രതിബദ്ധതയും പാപ്പ ആവർത്തിച്ചു. യുക്രൈന്‍ - റഷ്യ യുദ്ധം ആരംഭിച്ച ശേഷം ഫ്രാന്‍സിസ് പാപ്പയുടെ കാലയളവിലും ഇപ്പോള്‍ ലെയോ പാപ്പയുടെ കാലത്തും നിരവധി തവണ യുദ്ധമേഖലയില്‍ വത്തിക്കാന്‍ സഹായം ലഭ്യമാക്കിയിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Prabhashakan