Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ആദിവാസി മേഖലകളിലും ക്രൈസ്തവ സമൂഹത്തിനു നേരെ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങളില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി മനുഷ്യാവകാശ സംഘടനയായ 'പീപ്പിള്‍സ് ട്രൈബ്യൂണല്‍

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ആദിവാസി മേഖലകളിലും ക്രൈസ്തവ സമൂഹത്തിനു നേരെ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങളില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി മനുഷ്യാവകാശ സംഘടനയായ 'പീപ്പിള്‍സ് ട്രൈബ്യൂണല്‍

Prabhashakan 1 week ago
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ആദിവാസി മേഖലകളിലും ക്രൈസ്തവ സമൂഹത്തിനു നേരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങളില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി മനുഷ്യാവകാശ സംഘടനയായ 'പീപ്പിള്‍സ് ട്രൈബ്യൂണല്‍'.
ഡല്‍ഹി പ്രസ് ക്ലബ്ബില്‍ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് സംഘടന രാജ്യത്തെ നിലവിലെ സാഹചര്യങ്ങള്‍ വ്യക്തമാക്കിയത്. ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള ഇത്തരം ആസൂത്രിത ആക്രമണങ്ങളിലൂടെ, ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യമാണ് ഹനിക്കപ്പെടുന്നതെന്ന് ഭാരവാഹികള്‍ ആരോപിച്ചു. ആദിവാസി മേഖലകളില്‍ ക്രൈസ്തവർ നേരിടുന്ന കടുത്ത പീഡനങ്ങളും അവഗണനകളും തുറന്നുകാട്ടുന്ന ഡോക്യുമെന്ററി വാർത്താസമ്മേളനത്തില്‍ പ്രദർശിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ അതിക്രമങ്ങള്‍ക്ക് ഇരയായവർ നേരിട്ടെത്തി തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങളും ഭീതിജനകമായ സാഹചര്യങ്ങളും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിവരിച്ചിരുന്നു.

പ്രമുഖ മാധ്യമപ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനുമായ ജോണ്‍ ദയാല്‍ ഉള്‍പ്പെടെയുള്ള പ്രമുഖ വ്യക്തിത്വങ്ങളാണ് വാർത്താസമ്മേളനത്തിന് നേതൃത്വം നല്‍കിയത്. സാമൂഹ്യ പ്രവർത്തകയായ വിദ്യ ദിനകർ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നടക്കുന്ന ക്രൂരതകളെക്കുറിച്ച്‌ വിശദീകരിച്ചു. പുരുഷന്മാരെ ക്രൂരമായി മർദ്ദിക്കുകയും, കന്യാസ്ത്രീകള്‍ അടക്കമുള്ള സ്ത്രീകളെയും പെണ്‍കുട്ടികളെയും അതിക്രമങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്യുന്നത് പതിവായിരിക്കുകയാണ്. മതം മാറി എന്നാരോപിച്ച്‌ ഗർഭിണികളെപ്പോലും ശാരീരികമായി ആക്രമിക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. മതപരിവർത്തന നിരോധന നിയമം പാസാക്കിയ സംസ്ഥാനങ്ങളിലാണ് അക്രമങ്ങള്‍ കൂടുതലും സംഭവിക്കുന്നത്. മതപരിവർത്തന ആരോപണം അതിക്രമങ്ങള്‍ക്കുള്ള മറയായി ഉപയോഗിക്കുകയാണെന്നും വിദ്യ ദിനകർ പറഞ്ഞു.
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Prabhashakan