Dailyhunt
റഷ്യയില്‍ യുക്രൈന്റെ വൻ ഡ്രോണ്‍ ആക്രമണം: മൂന്ന് മണിക്കൂറിനിടെ 148 ഡ്രോണുകള്‍ വെടിവെച്ചിട്ടതായി റഷ്യ

റഷ്യയില്‍ യുക്രൈന്റെ വൻ ഡ്രോണ്‍ ആക്രമണം: മൂന്ന് മണിക്കൂറിനിടെ 148 ഡ്രോണുകള്‍ വെടിവെച്ചിട്ടതായി റഷ്യ

Prabhashakan 1 week ago

യുക്രൈൻ അതിർത്തി പങ്കിടുന്ന റഷ്യൻ മേഖലകളില്‍ ഞായറാഴ്ച രാത്രി വൻ യുക്രൈൻ ഡ്രോണ്‍ ആക്രമണം ഉണ്ടായതായി റഷ്യ. വെറും മൂന്ന് മണിക്കൂറിനുള്ളില്‍ യുക്രൈൻ അയച്ച 148 ഡ്രോണുകള്‍ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം വെടിവെച്ചിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ബെല്‍ഗൊറോഡ്, കുർസ്ക് മേഖലകള്‍ക്ക് പുറമെ ക്രാസ്നോദർ പ്രവിശ്യ, ക്രിമിയ, കരിങ്കടല്‍ തീരം എന്നിവിടങ്ങളിലാണ് യുക്രൈൻ ഡ്രോണുകള്‍ എത്തിയത്. മോസ്കോ സമയം രാത്രി എട്ട് മണിക്കും പതിനൊന്ന് മണിക്കും ഇടയിലായിരുന്നു അതിശക്തമായ ഈ ആക്രമണം നടന്നതെന്ന് റഷ്യൻ വാർത്താ ഏജൻസിയായ ആർഐഎ നോവോസ്റ്റി റിപ്പോർട്ട് ചെയ്തു.

ഡ്രോണുകള്‍ തകർത്തതായാണ് റഷ്യ അവകാശപ്പെടുന്നതെങ്കിലും, തകർന്നുവീണ ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ പതിച്ച്‌ ചിലയിടങ്ങളില്‍ തീപിടുത്തമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. റഷ്യൻ അധിനിവേശം നാലാം വർഷത്തിലേക്ക് കടക്കുമ്പോള്‍, അതിർത്തി കടന്ന് റഷ്യൻ മണ്ണിലേക്ക് ആക്രമണം വ്യാപിപ്പിക്കാനുള്ള യുക്രൈന്റെ നീക്കങ്ങളുടെ ഭാഗമായാണ് ഈ ഡ്രോണ്‍ ആക്രമണത്തെ റഷ്യ വിലയിരുത്തുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Prabhashakan