Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സഭയും പ്രവാസ ജീവിതവും' എന്ന വിഷയം ആസ്പദമാക്കി കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ടീമിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര വെബിനാര്‍ ശ്രദ്ധേയം

സഭയും പ്രവാസ ജീവിതവും' എന്ന വിഷയം ആസ്പദമാക്കി കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ടീമിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര വെബിനാര്‍ ശ്രദ്ധേയം

Prabhashakan 1 week ago

യു.കെ: 'സഭയും പ്രവാസ ജീവിതവും' എന്ന വിഷയം ആസ്പദമാക്കി കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ടീമിന്റെ ആഭിമുഖ്യത്തില്‍ സൂം പ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിച്ച അന്താരാഷ്ട്ര വെബിനാര്‍ ശ്രദ്ധേയമായി.

യുകെയിലെ പ്രമുഖ പൊതുപ്രവര്‍ത്തകനും ബ്രിസ്റ്റോള്‍ ബ്രാഡ്ലി സ്റ്റോക്കിന്റെ മുന്‍ മേയറുമായ ടോം ആദിത്യ മുഖ്യപ്രഭാഷണം നടത്തി. പ്രവാസ ജീവിതത്തിലെ വെല്ലുവിളികളും സഭയുമായുള്ള ആത്മബന്ധവും സ്വന്തം ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ അദ്ദേഹം അവതരിപ്പിച്ചു.

യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി ആളുകള്‍ വെബിനാറില്‍ പങ്കെടുത്തു. യുകെ, അയര്‍ലന്‍ഡ്, ജര്‍മ്മനി, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഇറ്റലി, പോളണ്ട്, ഫിന്‍ലാന്‍ഡ്, മാള്‍ട്ട, ലിത്വാനിയ, സ്ലോവേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു പങ്കെടുത്തവരില്‍ ഭൂരിഭാഗവും. ഇന്ത്യ, ഇസ്രായേല്‍, കെനിയ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളുടെ സാന്നിധ്യവും വെബിനാറിനെ ശ്രദ്ധേയമാക്കി.

പ്രവാസ ജീവിതത്തിലെ വെല്ലുവിളികള്‍, സഭയുടെ പ്രാധാന്യം, ആത്മീയ മൂല്യങ്ങള്‍, കുടുംബ ഐക്യം, വിശ്വാസ സംരക്ഷണം എന്നിവയെക്കുറിച്ച്‌ ചര്‍ച്ചകളും പ്രഭാഷണങ്ങളും നടന്നു. വിദേശ നാടുകളില്‍ ജീവിക്കുമ്പോഴും വിശ്വാസവും കുടുംബബന്ധങ്ങളും ആത്മീയ പാരമ്പര്യവും എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന് മനസ്സിലാക്കുവാന്‍ കത്തോലിക്കാ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഈ വെബിനാര്‍ സഹായകരമായതായി പങ്കെടുത്തവര്‍ പറഞ്ഞു.

ഗ്ലോബല്‍ പ്രസിഡന്റ് പ്രൊഫ. രാജീവ് കൊച്ചുപറമ്പില്‍, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഡോ. ജോസ്‌കുട്ടി ഒഴുകയില്‍ എന്നിവര്‍ പ്രസംഗിച്ചു. ആഫ്രിക്കന്‍ മേഖലയിലെ ജനറല്‍ കോര്‍ഡിനേറ്റര്‍ തമ്പി വര്‍ഗീസിന്റെ സാന്നിധ്യവും പരിപാടിയുടെ അന്തര്‍ദേശീയ പ്രാധാന്യം കൂടുതല്‍ ശക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Prabhashakan