Dailyhunt
"ശരീരത്തില്‍ മുറിവുകളോ മറ്റ് അസ്വാഭാവികമായ പാടുകളോ ഇല്ല"; മക്കൻ ചെല്ലപ്പൻ ജീവനൊടുക്കിയതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

"ശരീരത്തില്‍ മുറിവുകളോ മറ്റ് അസ്വാഭാവികമായ പാടുകളോ ഇല്ല"; മക്കൻ ചെല്ലപ്പൻ ജീവനൊടുക്കിയതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Prabhashakan 4 days ago

കോട്ടയം: എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ മരിച്ച കർഷകനായ മക്കൻ ചെല്ലപ്പൻ ജീവനൊടുക്കിയതാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

ശരീരത്തില്‍ മുറിവുകളോ മറ്റ് അസ്വാഭാവികമായ പാടുകളോ ഇല്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.

ഇന്ന് രാവിലെയാണ് വൈക്കം എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ ജൈവ കർഷകൻ മക്കൻ ചെല്ലപ്പനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് കോണ്‍ഗ്രസും ബിജെപിയും ആരോപിച്ചിരുന്നു.

മക്കൻ ചെല്ലപ്പൻ കഴിഞ്ഞ കുറച്ച്‌ നാളുകളായി സിപിഐയെ വിമർശിച്ച്‌ രംഗത്തുള്ള വ്യക്തിയാണ്. ഇന്നലെ ഫേസ്ബുക്കില്‍ ഒരു വീഡിയോ ചെല്ലപ്പൻ പങ്കുവച്ചിരുന്നു. സിപിഐക്കെതിരെ വിമർശനം ഉന്നയിച്ചുകൊണ്ടായിരുന്നു വീഡിയോ പങ്കുവച്ചത്.

സിപിഐ തനിക്ക് വലിയ പ്രതിസന്ധിയുണ്ടാക്കിയെന്നും നേരത്തെ താൻ ജീവനൊടുക്കുന്നതിനെ പറ്റി ചിന്തിച്ചിരുന്നു എന്നു തുടങ്ങിയ കാര്യങ്ങള്‍ മക്കൻ ചെല്ലപ്പൻ വീഡിയോയില്‍ പറയുന്നുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Prabhashakan