Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; ഈ മാസത്തെ കുറഞ്ഞ നിരക്കില്‍. സ്പോട്ട് ഗോള്‍ഡ് വിലയില്‍ 0.6 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; ഈ മാസത്തെ കുറഞ്ഞ നിരക്കില്‍. സ്പോട്ട് ഗോള്‍ഡ് വിലയില്‍ 0.6 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്

Prabhashakan 1 week ago

കൊച്ചി: യുദ്ധഭീഷണിക്കിടെ കേരളത്തില്‍ സ്വര്‍ണവിലയില്‍ കനത്ത ഇടിവ്. ഗ്രാമിന് 280 രൂപയുടെ കുറവാണ് ഇന്നുണ്ടായത്.

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,935 രൂപയായി കുറഞ്ഞു. പവന്റെ വിലയില്‍ 2,240 രൂപയുടെ ഇടിവുണ്ടായി. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,11,480 രൂപയായാണ് കുറഞ്ഞത്.

രാജ്യാന്തര വിപണിയിലും സ്വര്‍ണവില ഇടിഞ്ഞു. സ്പോട്ട് ഗോള്‍ഡ് വിലയില്‍ 0.6 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഔണ്‍സിന് 4,302.99 ഡോളറായാണ് വിലയിടിഞ്ഞത്.തുടര്‍ച്ചയായ മൂന്നാം സെഷനിലാണ് സ്വര്‍ണത്തിന് ഇടിവ് രേഖപ്പെടുത്തുന്നത്.
അമേരിക്കയും ഇറാനും തമ്മിലുള്ള പുതിയ ആക്രമണങ്ങള്‍ക്കിടയില്‍ എണ്ണവില തുടര്‍ച്ചയായി ഉയര്‍ന്നത് പണപ്പെരുപ്പം വീണ്ടും ശക്തമാകുമെന്ന ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതോടെ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്താനുള്ള സാധ്യതയും വര്‍ധിച്ചിട്ടുണ്ട്്.

നിലവിലെ കണക്കുകള്‍ പ്രകാരം സെപ്റ്റംബര്‍ യോഗത്തില്‍ ഫെഡറല്‍ റിസര്‍വ് 0.25 ശതമാനം പലിശനിരക്ക് ഉയര്‍ത്താനുള്ള സാധ്യതയാണ് കാണുത്ത്. പലിശനിരക്ക് ഉയരുമ്പോള്‍ പലിശ വരുമാനം നല്‍കാത്ത സ്വര്‍ണത്തിന്റെ ആകര്‍ഷണീയത കുറയും. ഇത് മുന്നില്‍ കണ്ട് സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ ആളുകള്‍ മടിക്കുകയാണ്.

അമേരിക്കന്‍ ട്രഷറി ബോണ്ട് വരുമാനവും ഉയര്‍ന്നിട്ടുണ്ട്. അതേസമയം, പണപ്പെരുപ്പവും പലിശനിരക്ക് സംബന്ധിച്ച പ്രതീക്ഷകളും വ്യക്തമാക്കാന്‍ അമേരിക്കയിലെ തൊഴില്‍വിപണി സംബന്ധിച്ച പുതിയ കണക്കുകള്‍ നിക്ഷേപകര്‍ ഉറ്റുനോക്കുകയാണ്. മറ്റ് വിലയേറിയ ലോഹങ്ങള്‍ക്കും ഇടിവുണ്ടായി. വെള്ളി ഏകദേശം ഒരു ശതമാനവും പ്ലാറ്റിനം ഒരു ശതമാനവും പല്ലാഡിയം 1.4 ശതമാനവും താഴ്ന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Prabhashakan