Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'തകര്‍ന്ന കാറിന്റെ നഷ്ടപരിഹാരം നല്‍കും, തൊഴിലാളിയുടെ ഉപജീവനമാര്‍ഗം ആക്രമിക്കപ്പെട്ടു എന്നതില്‍ ഖേദമുണ്ട്': സിപിഎം

'തകര്‍ന്ന കാറിന്റെ നഷ്ടപരിഹാരം നല്‍കും, തൊഴിലാളിയുടെ ഉപജീവനമാര്‍ഗം ആക്രമിക്കപ്പെട്ടു എന്നതില്‍ ഖേദമുണ്ട്': സിപിഎം

Prabhashakan 4 months ago

തിരുവനന്തപുരം: തലസ്ഥാനത്തെ സംഘർഷത്തിനിടെ തകർത്ത കാറിന്റെ നഷ്ടപരിഹാരം നല്‍കുമെന്ന് സിപിഎം. തൊഴിലാളിയുടെ ഉപജീവനമാർഗ്ഗം ആക്രമിക്കപ്പെട്ടു എന്നതില്‍ ഖേദമുണ്ട്.

കേടുപാടുപറ്റിയ കാറിന്റെ ഡ്രൈവർ ശ്യാമുമായി സംസാരിച്ചെന്നും കേസുകള്‍ അതിന്റെ വഴിക്കുപോകുമെന്നും സിപിഎം നേതാക്കളായ കടകംപള്ളി സുരേന്ദ്രനും എ.എ റഹീമും പറഞ്ഞു.

അതേസമയം, കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച്‌ ബിജെപി എതിരാളികളെ വേട്ടയാടുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജ് പറഞ്ഞു. ഇഡി, സിബിഐ എന്നൊക്കെ കേട്ടാല്‍ തല കുനിച്ചു ചെല്ലുന്ന കോണ്‍ഗ്രസ് നേതാക്കളെയാണ് ബിജെപി കണ്ടത്. ഇഡിക്കോ ഇഡിയെ പറഞ്ഞു വിട്ടവർക്കോ പിണറായി വിജയന്റെ രോമത്തില്‍ പോലും തൊടാൻ കഴിയില്ല. കള്ളപണം ബാങ്ക് അക്കൗണ്ടിലൂടെ കൈമാറിയത് എവിടെ എങ്കിലും കണ്ടിട്ടുണ്ടൊയെന്നും എം.സ്വരാജ് ചോദിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Prabhashakan