Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഉക്രൈനിലെ ആക്രമണം ശക്തമാകുന്നതില്‍ ആശങ്ക രേഖപ്പെടുത്തി ലെയോ മാര്‍പാപ്പ

ഉക്രൈനിലെ ആക്രമണം ശക്തമാകുന്നതില്‍ ആശങ്ക രേഖപ്പെടുത്തി ലെയോ മാര്‍പാപ്പ

Prabhashakan 1 week ago

ക്രൈനില്‍ അടുത്തിടെയുണ്ടായ റഷ്യൻ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളെ ശക്തമായി അപലപിച്ച്‌ ലെയോ പതിനാലാമൻ മാർപാപ്പ.

യുദ്ധം ഒരിക്കലും പ്രശ്നങ്ങള്‍ പരിഹരിക്കുന്നില്ലെന്നും അത് ദുരിതങ്ങള്‍ വർധിപ്പിക്കുക മാത്രമേയുള്ളൂവെന്നും മാർപാപ്പ ഓർമ്മിപ്പിച്ചു. വത്തിക്കാനില്‍ മെയ് 27 ന് നടന്ന പൊതുദർശന പരിപാടിക്കിടെയാണ് ആഗോളസമാധാനത്തിനായുള്ള മാർപാപ്പയുടെ ഈ പുതിയ ആഹ്വാനം.

"മിസൈലുകളും ഡ്രോണുകളും പതിക്കുന്നിടത്തെല്ലാം തകരുന്നത് ജനങ്ങളുടെ പ്രതീക്ഷകളാണ്. വീടുകളും ആരാധനാലയങ്ങളും തകർക്കപ്പെടുന്നു, നിഷ്കളങ്കരായ മനുഷ്യരുടെ ജീവിതങ്ങള്‍ ഇല്ലാതാകുന്നു" - മാർപാപ്പ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ഉക്രൈനില്‍ സാധാരണക്കാർക്കു നേരെയുണ്ടായ ആക്രമണങ്ങളില്‍ കടുത്ത ആശങ്കയും ദുഃഖവും രേഖപ്പെടുത്തിയ പാപ്പ, ആക്രമണങ്ങള്‍ രൂക്ഷമായ ലെബനനിലെ ജനങ്ങള്‍ക്ക് തന്റെ പ്രാർഥനയും പിന്തുണയും അറിയിച്ചു.

അതേസമയം, പൊതുദർശനത്തിനെത്തിയ അറബിക്, ഫ്രഞ്ച് ഭാഷക്കാരായ ലെബനീസ് തീർഥാടകരെ അഭിസംബോധന ചെയ്ത പാപ്പ മാതാവിന്റെ മാതൃസഹജമായ സ്നേഹവും സംരക്ഷണവും എപ്പോഴും അവർക്കൊപ്പമുണ്ടാകുമെന്ന് ഉറപ്പുനല്‍കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Prabhashakan