Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഉറങ്ങും മുൻപ്...ആകാശത്തിനു കീഴില്‍ എല്ലായിടത്തും ദൈവം നിന്റെ തേജസ്സു വെളിപ്പെടുത്തും.

ഉറങ്ങും മുൻപ്...ആകാശത്തിനു കീഴില്‍ എല്ലായിടത്തും ദൈവം നിന്റെ തേജസ്സു വെളിപ്പെടുത്തും.

Prabhashakan 2 weeks ago

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍... ആമേൻ

കാരുണ്യവാനായ ഞങ്ങളുടെ ദൈവമേ... അവിടുന്ന് ഞങ്ങള്‍ക്ക് സൗജന്യമായി നല്‍കിയ ഈ മനോഹരമായ പകല്‍ സമയത്തിന് ഞങ്ങള്‍ നന്ദി പറയുന്നു.

ഈ സന്ധ്യാനേരത്ത്, അങ്ങയുടെ സന്നിധിയിലേക്ക് ഞങ്ങള്‍ ഞങ്ങളുടെ ഹൃദയങ്ങളെ വിട്ടു തരുന്നു. അവിടുന്ന് അങ്ങയുടെ വിശുദ്ധ വചനത്തിലൂടെ ഞങ്ങള്‍ക്ക് തന്ന വലിയ വാഗ്ദാനം ഞങ്ങളുടെ ഹൃദയങ്ങള്‍ക്ക് ശക്തി പകരട്ടെ. കർത്താവേ, ഇരുള്‍ പരക്കുന്ന ഈ യാമത്തില്‍ അങ്ങയുടെ ആ സ്വർഗ്ഗീയ തേജസ്സ് ഞങ്ങളുടെ ജീവിതങ്ങളിലും ഞങ്ങളുടെ കുടുംബങ്ങളിലും വെളിപ്പെടുത്തണമേ.ഞങ്ങളുടെ ഹൃദയങ്ങളിലെ ഭയത്തെയും ആശങ്കകളെയും മാറ്റി, അങ്ങയുടെ മഹിമയുടെ പ്രകാശം നിറയ്ക്കണമേ. ഈ രാത്രിയില്‍ ഞങ്ങളെയും ഞങ്ങളുടെ പ്രിയപ്പെട്ടവരെയും അങ്ങയുടെ ചിറകിൻ കീഴില്‍ ഒളിപ്പിച്ചു കാത്തുകൊള്ളണമേ.

ദൈവീക തേജസ്സിന്റെ വലയത്താല്‍ ഞങ്ങളെ സംരക്ഷിക്കണമേ.ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും തളർച്ചകളിലും അങ്ങയുടെ മഹത്വം പ്രകടിപ്പിച്ചുകൊണ്ട്, അങ്ങാണ് ഞങ്ങളുടെ രക്ഷകനും ദൈവവുമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കണമേ. സമാധാനപൂർണ്ണമായ ഉറക്കവും അനുഗ്രഹീതമായ ഒരു പുലരിയും ഞങ്ങള്‍ക്ക് പ്രധാനം ചെയ്യണമേ. ഞങ്ങളുടെ കർത്താവായ ഈശോമിശിഹാ വഴി ഞങ്ങള്‍ സമർപ്പിക്കുന്ന പ്രാർത്ഥന കേട്ടരുളണമേ... ആമേൻ

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Prabhashakan