Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വെള്ളികുളം പള്ളിയില്‍ മാതാവിൻ്റെ വണക്കമാസ സമാപനം ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു

വെള്ളികുളം പള്ളിയില്‍ മാതാവിൻ്റെ വണക്കമാസ സമാപനം ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു

Prabhashakan 4 months ago
വെള്ളികുളം പള്ളിയില്‍ മാതാവിൻ്റെ വണക്കമാസ സമാപനം ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു. വിശുദ്ധ കുർബാനക്കുശേഷം മരിയൻ ഗ്രോട്ടോ യിലേക്ക് ആഘോഷമായ ജപമാല പ്രദിക്ഷണം നടത്തി.ഇടവകയിലെ മാതൃവേദി അംഗങ്ങള്‍ ആണ് മാതാവിൻ്റെ തിരുസ്വരൂപം വഹിച്ചത് .
ജപമാല പ്രാർത്ഥന,വണക്കമാസ പ്രാർത്ഥന ലദീഞ്ഞ് എന്നിവ നടത്തപ്പെട്ടു. വികാരി ഫാ.സ്‌കറിയ വേകത്താനം പ്രാർത്ഥനാ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.തുടർന്ന് നേർച്ച വിതരണം നടത്തി.കിഴക്കൻ മലയോര മേഖലയിലെ പ്രശസ്തമായ ഗ്രോട്ടോയാണ് വെള്ളികുളം പള്ളിയുടെ മാതാവിൻ്റെ ഗ്രോട്ടോ.ഇടവക വികാരിയായിരുന്ന ഫാ. ഗീവർഗീസ് ചെല്ലങ്കോട്ടച്ചന് ദർശനം കിട്ടിയതിൻ പ്രകാരം ഉണ്ടാക്കിയ ഗ്രോട്ടോയാണിത്.80 വർഷത്തെ പഴക്കമുള്ള ഈ ഗ്രോട്ടോയിലെ അത്ഭുത നീരുറവയുടെ സാന്നിധ്യം സൗഖ്യം നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു .നിരവധി തീർത്ഥാടകർ ആണ് ഈ ഗ്രോട്ടോ സന്ദർശിക്കാനായി എത്തുന്നത് . .മാതാവിൻ്റെ വണക്കമാസ സമാപനത്തിന് നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Prabhashakan