Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിശുദ്ധ അല്‍ഫോൻസാമ്മയുടെ തിരുനാളിനു ഭരണങ്ങാനം ഒരുങ്ങുന്നു

വിശുദ്ധ അല്‍ഫോൻസാമ്മയുടെ തിരുനാളിനു ഭരണങ്ങാനം ഒരുങ്ങുന്നു

Prabhashakan 1 week ago

രണങ്ങാനം: ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോൻസാമ്മയുടെ തിരുനാളിനു ഭാരത ലിസ്യുവായ ഭരണങ്ങാനം ഒരുങ്ങുന്നു. 19 മുതല്‍ 28 വരെയാണ് തിരുനാള്‍.

ലളിതവും ഭക്തിസാന്ദ്രവുമായി നടത്തുന്ന 10 ദിവസത്തെ തിരുനാളില്‍ പങ്കെടുക്കുന്നതിനായി കേരളത്തിനകത്തുനിന്നും പുറത്തുനിന്നും ആയിരക്കണക്കിനു തീർത്ഥാടകർ ഭരണങ്ങാനത്തെത്തും. തിരുനാള്‍ ദിവസങ്ങളില്‍ 300 വൈദികർ തീർത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ കുർബാനയർപ്പിക്കും.

19നു രാവിലെ 11.15ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് തിരുനാളിനു കൊടിയേറ്റും. മാർ ജോസഫ് പള്ളിക്കാപറമ്പിലും കൊടിയേറ്റുകർമത്തില്‍ പങ്കെടുക്കും. തുടർന്ന് 11.30ന് ആർച്ച്‌ ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം വിശുദ്ധ കുർബാനയർപ്പിച്ച്‌ സന്ദേശം നല്‍കും. തിരുനാള്‍ ദിവസങ്ങളില്‍ പുലർച്ചെ 5.30നും രാവിലെ 6.45നും 8.30നും 10നും 11.30നും ഉച്ചകഴിഞ്ഞ് 2.30നും 3.30നും വൈകുന്നേരം അഞ്ചിനും രാത്രി ഏഴിനും തീർത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ കുർബാനയുണ്ടായിരിക്കും.

19ന് ഉച്ചകഴിഞ്ഞ് ഒന്നിന് ഹിന്ദിയിലും 2.30ന് ഇംഗ്ലീഷിലും 25ന് ഉച്ചകഴിഞ്ഞ് 2.30ന് തമിഴിലും 3.30നു ഹിന്ദിയിലും വിശുദ്ധ കുർബാന ഉണ്ടായിരിക്കും. എല്ലാ ദിവസവും വൈകുന്നേരം 6.15ന് ജപമാല മെഴുകുതിരി പ്രദക്ഷിണവും ഉണ്ടായിരിക്കും. തിരുനാളിന്റെ 10 ദിവസങ്ങളിലും കബറിട ദേവാലയം 24 മണിക്കൂറും തുറന്നിട്ടിരിക്കും. രാത്രികളില്‍ ജാഗരണ പ്രാർത്ഥനയ്ക്ക് വിശ്വാസികളോടൊപ്പം ഭരണങ്ങാനം പ്രൊവിൻസിലെ ക്ലാരിസ്റ്റ് സിസ്റ്റർമാർ, പാലാ അല്‍ഫോൻസാ പ്രോവിൻസിലെ ക്ലാരിസ്റ്റ് സിസ്റ്റർമാർ, ഭരണങ്ങാനം സിഎസ്ട‌ി ജനറലേറ്റിലെ സിസ്റ്റർമാർ, കൂടാതെ ഷ്റൈനിലെ അല്‍ഫോൻ സാ വോളന്റിയർമാരുടെ 120 കുടുംബങ്ങള്‍ എന്നിവർ ജാഗരണ പ്രാർത്ഥനകള്‍ക്ക് എത്തും.

പ്രധാന തിരുനാള്‍ ദിനമായ 28നു രാവിലെ 10.30ന് സീറോ മലബാർ സഭാ മേജർ ആർച്ച്‌ ബിഷപ്പ് മാർ റാഫേല്‍ തട്ടില്‍ വിശുദ്ധ കുർബാനയർപ്പിച്ച്‌ സന്ദേശം നല്‍കും. അന്നേദിവസം രാവിലെ 8.30ന് പാലാ ബിഷപ് മാർ ജോസഫ് കല്ലറ ങ്ങാട്ട് വിശുദ്ധ കുർബാനയർപ്പിച്ച്‌ സന്ദേശം നല്‍കും. കർദ്ദിനാള്‍ മാർ ജോർജ് ആലഞ്ചേരി, ആർച്ച്‌ ബിഷപ്പ് മാർ തോമസ് തറയില്‍, മാർ ജോസഫ് കൊല്ലംപറമ്പില്‍, മാർ ജോസ് പുളിക്കല്‍, മാർ അഗസ്റ്റിൻ ചരണകുന്നേല്‍, മാർ ജേക്കബ് മുരിക്കൻ എന്നിവർ വിവിധ ദിവസങ്ങളില്‍ വിശുദ്ധ കുർബാനയർപ്പിച്ച്‌ സന്ദേശം നല്‍കും.

താമരശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയുടെ നേതൃത്വത്തില്‍ രൂപതയില്‍നിന്നുള്ള 60ല്‍പ്പരം വൈദിക രും നിരവധി സമർപ്പിതരും ഇടവക പ്രതിനിധികളും കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിലിന്റെ നേതൃത്വത്തില്‍ രൂപതയില്‍നിന്നും വൈദിക പ്രതിനിധികളും വിശുദ്ധ കുർബാന അർപ്പിക്കാനെത്തും. മലങ്കര സഭയുടെ പ്രതിനിധിയായി മൂവാറ്റുപുഴ ബിഷപ്പ് യൂഹാനോൻ മാർ തെയഡോഷ്യസും ലത്തീൻ സഭയുടെ പ്രതിനിധിയായി കൊച്ചി ബിഷപ്പ് ഡോ. മാർ ആൻ്റണി കാട്ടിപ്പറമ്പിലും തിരുനാളിന് എത്തും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Prabhashakan