Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിശുദ്ധരില്ലാത്ത ലോകം കൂടുതല്‍ ദരിദ്രവും മനുഷ്യത്വരഹിതവുമാകും: ലെയോ പാപ്പ

വിശുദ്ധരില്ലാത്ത ലോകം കൂടുതല്‍ ദരിദ്രവും മനുഷ്യത്വരഹിതവുമാകും: ലെയോ പാപ്പ

Prabhashakan 9 hrs ago

വിശുദ്ധരില്ലാത്ത ലോകം അളക്കാനാവാത്തവിധം ദരിദ്രവും മനുഷ്യത്വരഹിതവുമായി മാറുമെന്ന് ലെയോ പതിനാലാമന്‍ പാപ്പ ചൂണ്ടിക്കാട്ടി.

റോമിലെ പെട്രോസ്റ്റിക് ഇന്‍സ്റ്റിറ്റ്യൂട്ട് അഗസ്റ്റിയാനത്തില്‍ ഡിക്കാസ്റ്ററി ഫോര്‍ ദി കോസസ് ഓഫ് സെയിന്റ്‌സ് സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പാപ്പ. ഒക്ടോബര്‍ 13 ലെ ശസ്ത്രക്രിയയ്ക്കു ശേഷമുള്ള പാപ്പയുടെ ആദ്യ സ്വകാര്യ കൂടിക്കാഴ്ചയായിരുന്നു ഇത്.

''ഒരാളെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനു മുന്‍പ് അദ്ദേഹത്തിന്റെ ജീവിതത്തെയും വിശുദ്ധിയെയും കുറിച്ച്‌ കൃത്യവും ഗൗരവമുള്ളതുമായ ചരിത്രപരമായ പരിശോധന അത്യാവശ്യമാണ്. വ്യക്തികളെ യാതൊരു നിബന്ധനയുമില്ലാതെ വിശുദ്ധരായി ഉയര്‍ത്തുകയല്ല, മറിച്ച്‌ അവരുടെ മാതൃകാപരമായ ജീവിതം, ആത്മീയത, വിശുദ്ധിയുടെ സന്ദേശം എന്നിവ ലോകത്തിനു മുന്നില്‍ കൊണ്ടുവരികയാണ് സഭ ചെയ്യുന്നത്,'' പാപ്പ ചൂണ്ടിക്കാട്ടി. ദൈവജനത്തിന് വര്‍ത്തമാനകാലത്ത് ജീവിക്കാന്‍ വഴികാട്ടികളും ഇന്നത്തെ വെല്ലുവിളികളെ നേരിടാന്‍ സഹായിക്കുന്ന മധ്യസ്ഥരുമാണ് വിശുദ്ധരെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു.

കാലഘട്ടങ്ങള്‍ മാറുമ്പോള്‍ വിശുദ്ധരുടെ ജീവിതസാക്ഷ്യങ്ങളുടെ വ്യാഖ്യാനങ്ങളില്‍ വികസനമുണ്ടാകാം. എന്നാല്‍, അത് അന്നത്തെ താല്‍ക്കാലിക ട്രെന്‍ഡുകളെ പിന്തുടരാനല്ല, മറിച്ച്‌ സുവിശേഷത്തിന്റെ സത്യങ്ങള്‍ യഥാര്‍ഥ ജീവിതത്തില്‍ എങ്ങനെ പ്രായോഗികമാക്കാമെന്ന് കാണിച്ചുതരാനാണെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Prabhashakan