Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിവാദങ്ങള്‍ക്കിടെ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം ഇന്ന് ചേരും.യുഡിഎഫിന്റെ പുതിയ 6 അംഗങ്ങള്‍ പങ്കെടുക്കുന്ന ആദ്യ യോഗം

വിവാദങ്ങള്‍ക്കിടെ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം ഇന്ന് ചേരും.യുഡിഎഫിന്റെ പുതിയ 6 അംഗങ്ങള്‍ പങ്കെടുക്കുന്ന ആദ്യ യോഗം

Prabhashakan 1 week ago

വിവാദങ്ങള്‍ക്കിടെ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം ഇന്ന് ചേരും. രാവിലെ 10 മണിക്ക് സര്‍വകലാശാല ആസ്ഥാനത്താണ് യോഗം.

സിന്‍ഡിക്കേറ്റ് പുനഃ സംഘടിപ്പിച്ച പശ്ചാത്തലത്തില്‍ യുഡിഎഫിന്റെ പുതിയ 6 അംഗങ്ങള്‍ പങ്കെടുക്കുന്ന ആദ്യ യോഗമാണ് ഇന്ന് ചേരുക.

മാസങ്ങള്‍ക്ക് ശേഷം ചേരുന്ന യോഗത്തില്‍ സ്റ്റാന്റിങ് കമ്മിറ്റികള്‍ പുനഃ സംഘടിപ്പിക്കുവാനുള്ള ഏക അജണ്ട മാത്രമാണുള്ളത്. അധ്യാപകരുടെ പ്രമോഷന്‍, ശമ്പളം, ഗവേഷക വിദ്യാര്‍ത്ഥികളുടെ ഫയലുകള്‍ തുടങ്ങിയത് എല്ലാം ഏറെക്കാലമായി പരിഗണിക്കാതെ നിലനില്‍ക്കുകയാണ്.

എന്നാല്‍ ഈ വിഷയങ്ങള്‍ ഒന്നും വി സി യോഗത്തിന്റെ അജണ്ട ആക്കിയിട്ടില്ല. മാസങ്ങള്‍ക്ക് ശേഷം ചേരുന്ന യോഗത്തില്‍ ഏക അജണ്ട മാത്രം ഉള്‍പ്പെടുത്തിയതില്‍ ഇടത് അധ്യാപക സംഘടന എ.കെ.പി.സി.ടി.എ പ്രതിഷേധിക്കും.

500 ഓളം അധ്യാപകരുടെ പ്രൊമോഷനുകള്‍ അജണ്ടയില്‍ ഉള്‍പ്പെടുത്തി അംഗീകരിക്കുക എന്ന ആവശ്യമുന്നയിച്ച്‌ സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ ബാഡ്ജ് ധരിച്ച്‌ പ്രതിഷേധിക്കാനാണ് തീരുമാനം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Prabhashakan