Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ടോറസ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞു:ഉറങ്ങിക്കിടന്ന വയോധികയ്ക്ക് ദാരുണാന്ത്യം

ടോറസ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞു:ഉറങ്ങിക്കിടന്ന വയോധികയ്ക്ക് ദാരുണാന്ത്യം

അടൂര്‍: കെ.പി. റോഡില്‍ ടോറസ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ്, ഉറങ്ങിക്കിടന്ന വയോധികയ്ക്ക് ദാരുണാന്ത്യം.

പറക്കോട് പീഠികയില്‍ മറിയം ബീവി(65) ആണ് മരിച്ചത്. റോഡരികിലെ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.

ഞായറാഴ്ച പുലര്‍ച്ചെ 3.30നാണ് സംഭവം. ഏനാദിമംഗലം ഇളമണ്ണൂര്‍ ഭാഗത്തുനിന്നും മെറ്റലുമായി കായംകുളം ഭാഗത്തേക്ക് പോയ ടോറസാണ് വീടിനുമുകളിലേക്ക് മറിഞ്ഞത്. കടയോട് ചേര്‍ന്ന ഈ വീട്ടിലാണ് വര്‍ഷങ്ങളായി മറിയം ബീവി താമസിച്ചിരുന്നത്. രണ്ടു പെണ്‍മക്കളാണ് ഇവര്‍ക്ക്. ഇവര്‍ പുനലൂര്‍, കൊട്ടാരക്കര ഭാഗങ്ങളിലാണ് താമസം.

അപകടത്തെ തുടര്‍ന്ന് ടോറസിലെ മെറ്റല്‍ വീട്ടിലേക്ക് മറിഞ്ഞു. ഇതിനെ തുടര്‍ന്ന് വീടിന്റെ ഭിത്തി മറിയം ബീവിയുടെ ശരീരത്തില്‍ പതിച്ച നിലയിലായിരുന്നു. മെറ്റല്‍ കിടക്കുന്നതിനാല്‍ ആദ്യം മറിയം ബീവിയെ കണ്ടെത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് അടൂരില്‍ നിന്നും ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെയാണ് ഭിത്തിയുടെ അടിയില്‍പ്പെട്ട ഇവരെ പുറത്തെടുത്തത്.

ഗുരുതര പരിക്കേറ്റ മറിയം ബീവിയെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഭര്‍ത്താവ് അബ്ദുല്‍ ജലീല്‍ മരിച്ച ശേഷം ഒറ്റയ്ക്കായിരുന്നു താമസം. മക്കള്‍: ഷെല്‍വി, ഷെല്‍മി. ഖബറടക്കം കഴിഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Pravasibulletin