Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കേരളത്തെ ഒരു തുറമുഖ നഗരമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

കേരളത്തെ ഒരു തുറമുഖ നഗരമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

പറവൂര്‍: കേരളത്തെ ഒരു തുറമുഖ നഗരമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. പറവൂരില്‍ പൗരാവലി നല്‍കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ സര്‍ക്കാറിന്‍ ഓരോ നടപടിയും പാവപ്പെട്ടവന്റെയും ഇടത്തരക്കാരന്റെയും ജീവിതനിലവാരം ഉയര്‍ത്തുന്നതായിരിക്കും. കേരളത്തെ ലോകത്തിനു മുന്നില്‍ ഷോക്കേസ് ചെയ്യാനുള്ള പദ്ധതികള്‍ തന്റെ കയ്യിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള കേരളത്തെ നമ്മള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഏവിയേഷന്‍ പ്രോജക്ടുകളുള്ള സംസ്ഥാനമാക്കി മാറ്റും. കുട്ടികള്‍ വിദേശത്തേക്ക് പോകുന്നതിന് ബദല്‍ സംവിധാനം നമ്മള്‍ കേരളത്തില്‍ത്തന്നെ ഒരുക്കി, അവരുടെ മാതാപിതാക്കള്‍ക്കൊപ്പം ഇവിടെത്തന്നെ പഠിക്കാനുള്ള അവസരം ഒരുക്കുമെന്നും യോഗത്തില്‍ പറഞ്ഞു.

പൂവില്‍നിന്ന് പൂമ്പാറ്റ പൂവ് അറിയാതെ തേന്‍ കുടിക്കുന്നത് പോലെ ജനങ്ങളെ ദ്രോഹിക്കാതെ നികുതി പിരിക്കാനാണ് സര്‍ക്കാര്‍ നോക്കുന്നത്. ധനകാര്യ മന്ത്രിയായ തന്റെ കയ്യില്‍ അതിനുള്ള പദ്ധതികള്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാവര്‍ക്കും ജീവിക്കാന്‍ പറ്റുന്ന മതേതര കേരളം സൃഷ്ടിക്കാനായി നമുക്ക് ഒരു ടീമായി നില്‍ക്കണമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

മോഹന്‍ലാലായിരുന്നു ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയത്. ഒരു ദേശത്തിന്റെ പ്രിയപ്പെട്ട പുത്രന്‍ ഒരു നാടിന്റെ തന്നെ മുഖ്യനായി മാറിയ അനര്‍ഘ നിമിഷമാണിതെന്ന് നടന്‍ മോഹന്‍ലാല്‍ മുഖ്യമന്ത്രിക്ക് നല്‍കിയ സ്വീകരണത്തില്‍ പറഞ്ഞു. ഒരാളെ മുഖ്യമന്ത്രിയാക്കാന്‍ വേണ്ടി നാടൊന്നായി മുറവിളി കൂട്ടിയ അനുഭവം കേരള ചരിത്രത്തില്‍ തന്നെ വിരളമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Pravasibulletin