Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യുദ്ധം നിര്‍ത്താന്‍ പുതിയ നിര്‍ദേശങ്ങള്‍ യുഎസിന് മുന്നില്‍വച്ച്‌ ഇറാന്‍

യുദ്ധം നിര്‍ത്താന്‍ പുതിയ നിര്‍ദേശങ്ങള്‍ യുഎസിന് മുന്നില്‍വച്ച്‌ ഇറാന്‍

ടെഹ്‌റാന്‍/വാഷിങ്ടന്‍: വെടിനിര്‍ത്തല്‍ കരാറിനുവേണ്ട പുതുക്കിയ നിര്‍ദേശങ്ങള്‍ ഇറാന്‍ യുഎസിനു കൈമാറിയതായി റിപ്പോര്‍ട്ട്.

പാക്കിസ്ഥാന്‍ മുഖാന്തിരമാണ് റിപ്പോര്‍ട്ട് കൈമാറിയതെന്ന് ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തള്ളിയതിനു പിന്നാലെയാണിത്.

അതേസമയം, കരാറിലെ നിര്‍ദേശങ്ങള്‍ എന്തൊക്കെ തുടങ്ങിയ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇറാന്റെ കപ്പലുകള്‍ക്കുള്ള ഉപരോധം തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ ആവര്‍ത്തിച്ചിരുന്നു. ഇറാന്‍ തുറമുഖങ്ങള്‍ക്കും കപ്പലുകള്‍ക്കും ഉപരോധമേര്‍പ്പെടുത്തുന്നതോടെ ആ രാജ്യത്തെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കി ചര്‍ച്ചാമേശയിലെത്തിക്കാമെന്നാണ് ട്രംപിന്റെ പ്രതീക്ഷ. ഏപ്രില്‍ 8 മുതല്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ നിലവിലുണ്ട്. എന്നാല്‍ ഇറാനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കാനുള്ള സൈനിക നടപടികളെക്കുറിച്ച്‌ യുഎസ് ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആക്രമണമുണ്ടായാല്‍ നേരിടാന്‍ ഇറാന്‍ വ്യോമപ്രതിരോധ സംവിധാനങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Pravasibulletin