ഗൂഡല്ലൂർ: നീലക്കുറിഞ്ഞി പൂത്ത മലനിരയിലേക്കുള്ള പ്രവേശനം അനുവദിച്ച് വനംവകുപ്പ്. അപൂർവയിനത്തില്‍പ്പെട്ട നീലക്കുറിഞ്ഞി പൂക്കള്‍ കാണാനും ചിത്രങ്ങള്‍ പകർത്താനുമാണ് അനുമതി നല്‍കിയത്.
നീലക്കുറിഞ്ഞി കാണാനെത്തിയ സഞ്ചാരികള്‍ വ്യാപകമായി ചെടികള്‍ നശിപ്പിച്ചതോടെയാണ് നിക്ഷിപ്ത വനഭൂമിയിലേക്കുള്ള പ്രവേശനം വനംവകുപ്പ് നിർത്തലാക്കിയത്.
കടുത്ത നിയന്ത്രണത്തോടെയാണ് പ്രവേശനം അനുവദിച്ചത്. ജീവനക്കാരെ നിയോഗിച്ച് ചെടികള്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തും. കൂടാതെ മൈക്കിലൂടെ വനംവകുപ്പ് ജീവനക്കാറഅ് സഞ്ചാരികള്‍ക്ക് നിർദേശവും നല്‍കും. ജീൻപൂള്‍ ഗാർഡൻ പാണ്ഡ്യാർ, സൂചി മല, ചന്ദന മല കോഴിപാലം എന്നിവിടങ്ങളിലെ മൊട്ട കുന്നുകളിലും താഴ് വാരങ്ങളിലുമാണ് കുറിഞ്ഞി പൂത്തത്. ഇതോടെയാണ് അപൂർവകാഴ്ചയ്ക്കായി സഞ്ചാരികള്‍ ഒഴുകിയെത്തിയത്.
ഒരു സ്ഥലത്ത് നിന്നും പറിച്ച് മറ്റൊരു സ്ഥലത്ത് വളർത്താൻ കഴിയാത്ത ചെടിയാണിത്. പരാഗണം പൂർത്തിയാക്കി കൊഴിഞ്ഞു തീരുമ്പോള്‍ മണ്ണില്‍ നിക്ഷേപിച്ച് വിത്തുകളാണ് വീണ്ടും മുളപൊട്ടുന്നത്. കാട്ടു തീ വരെ അതിജീവിക്കാൻ കഴിയുന്ന വിത്തുകളാണ് കുറിഞ്ഞിയുടേത്. അതിനാല്‍ നീലക്കുറിഞ്ഞ് പറിച്ചുകൊണ്ടുവന്ന് വീട്ടില്‍ നടാം എന്ന് കരുതരുത്.

