Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പേര് മാറ്റാനുള്ള ശുപാര്‍ശ കേന്ദ്ര നിര്‍ദേശപ്രകാരമല്ല; വിശദീകരണവുമായി കെഎംആര്‍എല്‍.

പേര് മാറ്റാനുള്ള ശുപാര്‍ശ കേന്ദ്ര നിര്‍ദേശപ്രകാരമല്ല; വിശദീകരണവുമായി കെഎംആര്‍എല്‍.

PressLive News 2 days ago

കൊച്ചി : കൊച്ചി മെട്രോയുടെ പേര് മാറ്റാന്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശ കേന്ദ്ര നിര്‍ദേശ പ്രകാരം എന്ന രീതിയില്‍ ഉളള വാര്‍ത്ത തെറ്റാണെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്.

പേര് മാറ്റുന്നതിന് ഇതുവരെ ഒരു സംസ്ഥാനത്തിനും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടില്ല. ഒരു സംസ്ഥാനത്തെ വിവിധ നഗരങ്ങളില്‍ ഒന്നിലധികം മെട്രോ സംവിധാനങ്ങള്‍ ഉണ്ടെങ്കില്‍ അവിടെ ഒരു മെട്രോ റെയില്‍ കമ്പനി മാത്രമേ പാടുള്ളൂ എന്നത് കേന്ദ്ര മാര്‍ഗനിര്‍ദേശമാണ്.

സംസ്ഥാനം തള്ളിയാല്‍ വിഷയം അവിടെ തീരുമെന്നും കെ എം ആര്‍ എല്‍ വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കി.കൊച്ചി മെട്രോ എന്ന പേര് തുടരും.സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ സമ്മതത്തോടെ മാത്രം പേരുമാറ്റുമെന്നും കെ എം ആര്‍ എല്‍ വ്യക്തമാക്കി.

കൊച്ചി മെട്രോയുടെ പേര് മാറ്റുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്നലെ പറഞ്ഞിരുന്നു.മാധ്യമവാര്‍ത്തകളിലൂടെയാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതെന്നും പേര് മാറ്റവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു തരത്തിലുള്ള ആലോചനകളും നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Press Live