Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പ്രവാസികള്‍ക്ക് തിരിച്ചടി; വര്‍ക്ക് പെര്‍മിറ്റ് വിസയ്ക്ക് പുതിയ പ്രായപരിധി ഏര്‍പ്പെടുത്തി.

പ്രവാസികള്‍ക്ക് തിരിച്ചടി; വര്‍ക്ക് പെര്‍മിറ്റ് വിസയ്ക്ക് പുതിയ പ്രായപരിധി ഏര്‍പ്പെടുത്തി.

PressLive News 23 hrs ago

സ്‌കറ്റ്: 60 വയസിന് മുകളില്‍ പ്രായമുള്ള പ്രവാസികള്‍ക്ക് തിരിച്ചടിയായി ഒമാനിലെ പുതുക്കിയ വിസാ നിയമങ്ങള്‍. ഇത്തരക്കാർക്ക് വർക്ക് പെർമിറ്റ് വിസ പുതുതായി അനുവദിക്കുന്നതും നിലവിലുള്ള പെർമിറ്റുകള്‍ പുതുക്കുന്നതും അവസാനിപ്പിച്ചു.60 വയസ് പിന്നിട്ടിട്ടും മുൻപത്തെ നിയമപ്രകാരം ഒമാനില്‍ ജോലിയില്‍ തുടരുന്നവരെയും പുതിയ മാറ്റം ബാധിക്കും.

വിസ പുതുക്കുന്നതിനായി തൊഴില്‍ മന്ത്രാലയത്തെ സമീപിച്ചപ്പോള്‍ അപേക്ഷകള്‍ നിരസിക്കപ്പെട്ടതായി നിരവധി പരാതികള്‍ ഉയരുന്നുണ്ട്. പ്രവാസികളുടെ വർക്ക് പെർമിറ്റിനുണ്ടായിരുന്ന 60 വയസെന്ന പ്രായപരിധി 2022ല്‍ ഒമാൻ നീക്കം ചെയ്തിരുന്നു. ഇത് സംബന്ധിച്ച്‌ തൊഴില്‍ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. വർക്ക് പെർമിറ്റില്ലാതെ ഒമാനില്‍ തുടരുന്ന പ്രവാസികള്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നതിനാല്‍ അനിശ്ചിതത്വവും ആശങ്കയും വർദ്ധിക്കുകയാണ്.

അടുത്തിടെ യുഎഇയും വിസ നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു. വിസ-ഓണ്‍-അറൈവല്‍ വിപുലീകരിച്ചു, പ്രോപ്പർട്ടി വിസ നിയമങ്ങള്‍ പുതുക്കി, പ്രവേശന - താമസ പെർമിറ്റുകളില്‍ സുപ്രധാന മാറ്റങ്ങളും യുഎഇയില്‍ പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Press Live