കോഴിക്കോട്: ജില്ലയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാലും നാളെ (ഓഗസ്റ്റ് 05, ബുധൻ) പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.
മലയോര-തീരദേശ മേഖലകളില്‍ മഴ കനത്ത പശ്ചാത്തലത്തിലാണ് നടപടി.
സ്കൂളുകള്‍, അങ്കണവാടികള്‍, മദ്റസകള്‍, ട്യൂഷൻ സെൻ്ററുകള്‍ എന്നിവയ്ക്ക് അവധി ബാധകമായിരിക്കും.
പ്രൊഫഷണല്‍ കോളജുകള്‍ സാധാരണ പോലെ പ്രവർത്തിക്കും. നേരത്തെ നിശ്ചയിച്ച പൊതു/സർവകലാശാലാ പരീക്ഷകള്‍ക്കും ഓണ്‍ലൈൻ ക്ലാസുകള്‍ക്കും മാറ്റമുണ്ടായിരിക്കില്ല.

