Dailyhunt
ആ വീഡിയോ എഐ ആണോയെന്ന് പരിശോധിക്കണം: ശോഭാ സുരേന്ദ്രൻ

ആ വീഡിയോ എഐ ആണോയെന്ന് പരിശോധിക്കണം: ശോഭാ സുരേന്ദ്രൻ

Radio Keralam 2 weeks ago

നിക്കെതിരായ വീഡിയോ എഐ ആണോയെന്ന് പരിശോധിക്കണമെന്ന് പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി നേതാവുമായ ശോഭ സുരേന്ദ്രൻ.

പാലക്കാട്ടെ കണ്ണാടി പഞ്ചായത്തില്‍ വയോധികയ്ക്ക് വോട്ടിന് പണം നല്‍കിയെന്ന വിവാദത്തിലാണ് ശോഭയുടെ പ്രതികരണം. ആരാണ് പണം നല്‍കിയത്?. പണം നല്‍കിയതിന്റെ രേഖ എവിടെ? പണം തന്നിട്ടില്ല എന്ന് അമ്മ പറഞ്ഞത് എന്തുകൊണ്ട് റിപ്പോർട്ട് ചെയ്യപ്പെട്ടില്ല.

പാലക്കാട്ടെ ജനങ്ങളുമായി ഒരു ഡീല്‍ മാത്രമേയുള്ളൂ. അത് വികസനത്തിനായുള്ള ഡീല്‍ ആണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.വലിയൊരു കഥ കെട്ടിച്ചമച്ച്‌ കേരളത്തിന്റെ മണ്ണില്‍ പടർത്താനാണ് ശ്രമിച്ചത്. കലക്ടർക്ക് പരാതി നല്‍കിയ ശേഷമാണ് കഥയുണ്ടാക്കുന്നത്. ശോഭാ സുരേന്ദ്രന്റെ സ്റ്റിക്കർ ഒട്ടിച്ച നിരവധി കാറുകള്‍ ഓടുന്നുണ്ട്. പാലക്കാട്ട് ശോഭാ സുരേന്ദ്രൻ ജയിച്ച്‌ പദ്ധതികള്‍ കൊണ്ടുവരരുത് എന്ന് ഒരു വിഭാഗം മാധ്യമങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. തന്നെ വേട്ടയാടാൻ ജമാ അത്തെ ഇസ്ലാമിയുടെ തണല്‍ പറ്റി ഒരു മാധ്യമ സിൻഡിക്കേറ്റ് പ്രവർത്തിക്കുന്നുണ്ടെന്നും ശോഭാ സുരേന്ദ്രൻ ആരോപിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam