Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അടിപൊളി രുചിയില്‍ ഒരു ബനാന ഹല്‍വ

അടിപൊളി രുചിയില്‍ ഒരു ബനാന ഹല്‍വ

Radio Keralam 4 months ago

എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ബനാന ഹല്‍വയുടെ റെസിപ്പി നോക്കിയാലോ

അതിനായി ആവശ്യമായ സാധനങ്ങള്‍

അഞ്ച് കിലോ നേന്ത്രപ്പഴം രണ്ടര കിലോ പഞ്ചസാര

അര കിലോ നെയ്യ്

ഏലക്കാപ്പൊടി

ഒരു ടേബിള്‍ സ്പൂണ്‍ ബദാം, അണ്ടിപ്പരിപ്പ്

തയാറാക്കുന്ന വിധം

ഒരു പാനില്‍ ആവശ്യത്തിന് നെയ്യൊഴിച്ച്‌ അണ്ടിപ്പരിപ്പും ബദാമും വറുത്തെടുക്കുക. ശേഷം നല്ല പഴുത്ത നേന്ത്രപ്പഴം മിക്‌സിയില്‍ അരച്ചെടുത്ത് ഒരു പാത്രത്തില്‍ ഒഴിക്കുക. ഇതിലേക്ക് പഞ്ചസാരയും ചേർത്ത് അടുപ്പില്‍ വച്ച്‌ ഒന്ന് ഒന്നര മണിക്കൂർ ഇളക്കിക്കൊണ്ടിരിക്കുക. ഇടക്കിടക്ക് നെയ്യ് ചേർത്തു കൊടുക്കുകയും വേണം ഇത് നല്ല വലിഞ്ഞ് മുറുകിയ പാകമാവുമ്പോള്‍ ഏലക്ക പൊടിയും വറുത്തുവച്ച അണ്ടിപ്പരിപ്പും ബദാമും ചേർത്ത് ഒരു സ്റ്റീല്‍ പാത്രത്തില്‍ നെയ്യ് തടവി അതിലേക്ക് വിളമ്പി നല്ലപോലെ ഷേപ്പ് ചെയ്തു എടുക്കുക. നല്ലവണ്ണം തണുത്തതിനുശേഷം മുറിച്ച്‌ കഴിക്കാം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam