Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അടുത്ത വര്‍ഷത്തെ ഹജ്ജ്: കേരളത്തില്‍നിന്ന് പതിനൊന്നായിരത്തിലധികം പേര്‍ക്ക് അവസരം

അടുത്ത വര്‍ഷത്തെ ഹജ്ജ്: കേരളത്തില്‍നിന്ന് പതിനൊന്നായിരത്തിലധികം പേര്‍ക്ക് അവസരം

Radio Keralam 1 week ago

ടുത്ത വർഷത്തെ ഹജ്ജ് തീർഥാടനത്തിനായി കേരളത്തില്‍നിന്ന് പതിനൊന്നായിരത്തിലേറെ പേർ തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര ഹജ്ജ് കമ്മിറ്റി മുംബൈ ആസ്ഥാനത്ത് വെച്ച്‌ നടത്തിയ ഇലക്‌ട്രോണിക് നറുക്കെടുപ്പിലൂടെയാണ് തീർഥാടകരെ തീരുമാനിച്ചത്.

ഇന്ത്യയിലൊട്ടാകെ 2,20,000 പേർക്ക് അവസരം ലഭിച്ചപ്പോള്‍, വിവിധ സംസ്ഥാനങ്ങളിലെ ക്വാട്ടയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 1,20,875 പേരില്‍ 11,148 പേർ കേരളത്തില്‍ നിന്നുള്ളവരാണ്.

സംസ്ഥാനത്തുനിന്ന് ആകെ 24,230 അപേക്ഷകളാണ് ലഭിച്ചിരുന്നത്. ഇതില്‍ 65 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തില്‍പ്പെട്ട 3,234 പേർക്കും, 65 വയസ്സിന് മുകളിലുള്ള ‘വിത്തൗട്ട് മഹ്റം’ വിഭാഗത്തിലെ 838 പേർക്കും നേരിട്ട് അവസരം ലഭിച്ചു.

കൂടാതെ മുൻവർഷത്തെ കാത്തിരിപ്പ് പട്ടികയിലുണ്ടായിരുന്ന 1,171 പേരെയും നേരിട്ട് തെരഞ്ഞെടുത്തിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ടവരുടെ വിവരങ്ങള്‍ ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവർ ആദ്യഗഡുവായ 1,52,300 രൂപ ഓഗസ്റ്റ് 10-നകം അടയ്‌ക്കേണ്ടതാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Radio Keralam