നീറ്റ് വിഷയത്തില്‍ രാജ്യസഭയില്‍ സംസാരിക്കുന്നതിനിടെ ഇടപdict ചെയ്ത ജോണ്‍ ബ്രിട്ടാസ് എംപിയോട് എഐഎഡിഎംകെ എംപി എം.
തമ്പിദുരൈ ക്ഷുഭിതനായതിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. നീറ്റ് പരീക്ഷയെ എഐഡിഎംകെ ശക്തമായി എതിർക്കുന്നുവെന്നും മുൻ മുഖ്യമന്ത്രി ജയലളിത വിഷയത്തില്‍ നടത്തിയ നിർണായക ഇടപെടലുകളെക്കുറിച്ചും സംസാരിക്കവേയാണ് സംഭവം. ജയലളിതയെ ‘അമ്മ’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് സംസാരിച്ച തമ്പിദുരൈയോട് ജോണ്‍ ബ്രിട്ടാസ് മൂന്ന് തവണ ‘ഏത് അമ്മ’ എന്ന് ആവർത്തിച്ച് ചോദിക്കുകയായിരുന്നു.
മൂന്നാമതും ചോദ്യം ആവർത്തിച്ചതോടെ നിയന്ത്രണം വിട്ട തമ്പിദുരൈ ‘നിന്റെ അമ്മ’ എന്ന് സഭയില്‍ വെച്ച് മറുപടി നല്‍കുകയായിരുന്നു. തമിഴ്‌നാട്ടില്‍ നീറ്റ് പരീക്ഷ കൊണ്ടുവന്നത് കോണ്‍ഗ്രസ്-ഡിഎംകെ സഖ്യ സർക്കാരാണെന്നും എന്നാല്‍ ഇതിനെതിരെ ജയലളിത ശക്തമായി പോരാടിയിരുന്നുവെന്നും തമ്പിദുരൈ വ്യക്തമാക്കി. എന്നാല്‍ തമ്പിദുരൈ പ്രസംഗം അവസാനിപ്പിച്ചതിന് പിന്നാലെ, ജോണ്‍ ബ്രിട്ടാസിനോട് നടത്തിയ പ്രയോഗത്തില്‍ സഭയിലെ ചില അംഗങ്ങള്‍ തമ്പിദുരൈയെ വിമർശിക്കുകയും ചെയ്തു.

